വികാസ് നാഗ്യക്ക് പ്രവാസി ലീഗല്‍ സെല്‍ യാത്രയയപ്പ് നല്‍കി

മനാമ: ബഹ്റൈനിലെ തന്റെ ഔദ്യോഗിക ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്ന ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വികാസ് നാഗ്യക്ക് പ്രവാസി ലീഗല്‍ സെല്‍ യാത്രയയപ്പ് നല്‍കി. ഗുദേബിയ സംഗീത റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പിആര്‍ഒയും ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റും ആയ സുധീര്‍ തീരുനിലത്ത് വികാസിന് ഉപഹാരം നല്‍കി. ഔദ്യോഗിക കാലഘട്ടത്തില്‍ വികാസ് ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് നല്‍കിയ സേവനത്തിനു പിഎല്‍സി നന്ദി രേഖപ്പെടുത്തി.
പി.എല്‍.സി ഗവേണിംഗ് കൗണ്‍സില്‍ മെംബര്‍മാരും വര്‍ക്കിംഗ് കമ്മിറ്റി മെംബര്‍മാരും പങ്കെടുത്ത ചടങ്ങില്‍ അഡ്വക്കേറ്റ് താരിഖ് അല്‍ ഓവാനും സന്നിഹിതനായിരുന്നു.
Content Highlights: Vikas Naggy Honored by Pravasi Legal Cell