പ്രായത്തെ മറക്കാം; സദസ്സ് കീഴടക്കി നാല് നര്‍ത്തകര്‍

ന്യൂജേഴ്സി: വേദിക പെര്‍ഫോര്‍മിംഗ് ആര്‍ട്സിലെ നാല് നര്‍ത്തകര്‍ ആടിതിമിര്‍ത്തപ്പോള്‍ പ്രായം ഒരു തടസ്സമല്ലെന്ന് ഇവര്‍ തെളിയിക്കുകയായിരുന്നു. ഗുരു റുബീന സുധര്‍മന്റെ നേതൃത്വത്തില്‍ ന്യൂജേഴ്സിയില്‍ 'ശക്തി' ക്ലാസിക്കല്‍ ഡാന്‍സ് അരങ്ങേറ്റമായിരുന്നു വേദി. പാര്‍വതി സുബ്രഹ്‌മണ്യന്‍ (52), ശോഭാ പിള്ള (51), ബെന്‍സി മേരി അജിത് (48), ഗോമതി ഗോപാലകൃഷ്ണന്‍ (47) എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്. ന്യൂജേഴ്സിയിലെ ബ്രിഡ്ജ്വാട്ടറിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ വെച്ചായിരുന്നു അരങ്ങേറ്റം. നിരവധി വെല്ലുവിളികളെയും തടസ്സങ്ങളെയും ഭേദിച്ചുകൊണ്ട് അര്‍പ്പണബോധത്തോടെയും സ്ഥിരോത്സാഹത്തോടെയും കഴിഞ്ഞ 6 വര്‍ഷമായി തുടര്‍ന്ന പരിശീലനത്തിനൊടുവിലായിരുന്നു അരങ്ങേറ്റം. കലയോടുള്ള അതിയായ അഭിനിവേശത്തിന് കലയുടെ കാലാതീതമായ ചൈതന്യത്തെയും തെളിയിക്കുന്നതായിരുന്നു 'ശക്തി'.
Content Highlights: vedhika performing arts students arangettam