ടിസാക്കിന്റെ ആഭിമുഖ്യത്തില്‍ ''മൈന്‍ഡ് & മൂവ്സ് ടൂര്‍ണമെന്റ് 2025'' നവംബര്‍ 15-ന്

ഹൂസ്റ്റണ്‍: സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ച അന്താരാഷ്ട്ര വടംവലി സീസണ്‍-4 ന്റെ വിജയത്തിന് ശേഷം ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് (TISAC) 'മൈന്‍ഡ് & മൂവ്സ് ടൂര്‍ണമെന്റ് 2025'' സംഘടിപ്പിക്കുന്നു.

നവംബര്‍ 15-ന് ഫ്രെസ്‌നോയിലെ സെന്റ് ജെയിംസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് ഹാളില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ മത്സരത്തില്‍ കാരംസ്, ചെസ്, 28 കാര്‍ഡ് ഗെയിം, റമ്മി തുടങ്ങിയ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡാനി രാജു - 281 804 1833

സിബു ടോം - 281 905 2574

പീറ്റര്‍ വാലിമറ്റത്തില്‍ - 832 670 5508

ഫിലിപ്പ് ചോരത്ത് - 956 329 3298

റെനി ഇണ്ടികുഴി - 346 251-2665

മാത്യു ചിറപ്പുറത്ത് - 281 617 8443

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: TISAC Announces "Mind & Moves Tournament 2025" in Houston on November 15