'റയ്യാന്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2025' സംഘടിപ്പിച്ചു

മനാമ: റയ്യാന്‍ സെന്ററും അല്‍ മന്നായി മലയാള വിഭാഗവും സംയുക്തമായി ഹമല സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'റയ്യാന്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2025' ബഹ്റൈന്‍ പാര്‍ലമെന്റ് മെംബര്‍ ഷെയ്ഖ് ബദര്‍ സ്വാലിഹ് അല്‍ തമീമി ഫ്ളാഗ് ഓഫ് ചെയ്തു.
അല്‍ മന്നായി സെന്റര്‍ സയന്റിഫിക് ഡയറക്ടര്‍ ഡോ.സഅദുല്ലാ അല്‍ മുഹമ്മദി അത്‌ലറ്റുകളുടെ ലൈന്‍അപും വിവിധ സ്‌കോഡുകളുടെ ക്രമീകരണങ്ങളും വീക്ഷിച്ചു.
അല്‍ മന്നായി മലയാള വിഭാഗം പ്രസിഡന്റ് ടി.പി. അബ്ദുല്‍ അസീസും ഡോ.സഅദുല്ലയും ചേര്‍ന്ന് റയ്യാന്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ മൊമെന്റോ ഷെയ്ഖ് ബദര്‍ സ്വാലിഹിന് സമ്മാനിച്ചു. രക്ഷിതാക്കളും കുട്ടികളുമടക്കം ആയിരത്തോളം പേര്‍ പങ്കെടുത്ത മെഗാ സ്‌പോര്‍ട്‌സില്‍ നീല, പച്ച, എന്നീ ഹൗസുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. റയ്യാന്‍ സെന്റര്‍ ചെയര്‍മാന്‍ വി.പി. അബ്ദുല്‍ റസാഖ്, യാക്കൂബ് ഈസ, ഹംസ കെ. ഹമദ്, എം.എം. രിസാലുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു.
അബ്ദുല്‍ സലാം ചങ്ങരം ചോല, തൗസീഫ് അഷ്റഫ്, നഫ്‌സിന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സജ്ജാദ് ബിന്‍ അബ്ദു റസാഖ്, നഫ്‌സിന്‍, സുഹാദ് ബിന്‍ സുബൈര്‍, സാദിഖ് ബിന്‍ യഹ്യ എന്നീ ഹൗസ് ലീഡര്‍മാര്‍ കുട്ടികള്‍ക്ക് മത്സരങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നല്‍കി.
സ്‌പോര്‍ട്‌സ് ഈവന്റ് വന്‍ വിജയമാക്കാന്‍ വിവിധ സഹായ സഹകരണങ്ങള്‍ നല്‍കിയ സ്‌പോണ്‍സര്‍മാര്‍ക്കും, ഹൗസ് മാനേജേഴ്സിനും, ജഡ്ജസിനും, വളണ്ടിയേഴ്സിനും അവരുടെ അസിസ്റ്റന്റുമാരായി പ്രവര്‍ത്തിച്ചവര്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും റയ്യാന്‍ സ്റ്റഡി സെന്റര്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്തീഫ് ചാലിയം നന്ദി പ്രകടിപ്പിച്ചു.
Content Highlights: Rayyan Sports fest Bahrain