ഓസ്ട്രേലിയന്‍ മലയാളിക്ക് സാഹിത്യ പുരസ്‌കാരം

2022 ലെ ആര്‍.കെ.രവിവര്‍മ്മ സാഹിത്യ പുരസ്‌കാരം ഓസ്ട്രേലിയന്‍ മലയാളിയായ എ. വര്‍ഗ്ഗീസ് പരവേലിലിന്റെ (എബി വര്‍ഗ്ഗീസ്) 'എന്റെ കുറിപ്പുകള്‍' എന്ന കുറിപ്പുകളുടെ സമാഹരണത്തിന് ലഭിച്ചു.
പലപ്പോഴായി ഫേസ്ബുക്കില്‍ കുറിച്ചിട്ട ചെറുകുറിപ്പുകള്‍ ക്രോഡീകരിച്ചാണ് 'എന്റെ കുറിപ്പുകള്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭാഷാശ്രീ മുന്‍ മുഖ്യപത്രാധിപര്‍ ആര്‍.കെ.രവിവര്‍മ്മ അനുസ്മരണവും സംസ്ഥാന - സാഹിത്യ പുരസ്‌കാര സമര്‍പ്പണവും ഒക്ടോബര്‍ 15 ന് പേരാമ്പ്ര റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് കേരള സംസ്ഥാന തുറമുഖ വകുപ്പു മന്ത്രി അഹമ്മത് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു.
സദന്‍ കല്‍പ്പത്തൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എഴുത്തുകാരന്‍ ജോസഫ് പൂതക്കുഴി അധ്യക്ഷം വഹിച്ചു. മുഖ്യ പ്രഭാഷണം സാഹിത്യകാരന്‍ രാജഗോപാലന്‍ കാരപ്പറ്റയും പുരസ്‌കാര ജേതാക്കള പരിചയപ്പെടുത്തല്‍ ഭാഷാശ്രീ മുഖ്യ പത്രാധിപര്‍ പ്രകാശന്‍ വെള്ളിയൂരും പുരസ്‌കാര കൃതികളുടെ അവലോകനം പ്രശസ്ത കഥാകൃത്ത് വി.പി.ഏലിയാസും നിര്‍വ്വഹിച്ചു.
സാഹിത്യ വിഭാഗത്തില്‍ കെ.കൊമ്മാട്ട് (കഥ-ഫാം റോഡ്), ഡോ. വി. എന്‍. സന്തോഷ് കുമാര്‍ (ലേഖനം - അകം പൊരുള്‍), പൂജഗീത (കവിത - കൊത്തിവെച്ച ശിലകള്‍ക്കും പറയാനുണ്ട്), ഈപ്പന്‍ പി. ജെ.(കവിതാ നിരൂപണം - സര്‍ഗ നൗകയില്‍ ഒരു സ്വപ്നാടനം), കെ.ടി.ത്രേസ്യ (യാത്രാവിവരണം - യൂറേപ്പ് ഒരു വിസ്മയം), ടി.ടി.സരോജിനി (നാടകം - സൈന), സന്ധ്യാ ജയേഷ് പുളിമാത്ത് (നോവല്‍ - പെയ്‌തൊഴിയാത്ത പ്രണയമേഘം), ഡോ.വേണു മരുതായിക്കു വേണ്ടി (ചെറുകഥാ വിവര്‍ത്തനം- ബംഗകഥാഗരിമ), സഹദേവന്‍ മൂലാട് എ .വര്‍ഗീസ് പരവേലിവേലിനു വേണ്ടി (എന്റെ കുറിപ്പുകള്‍ - കുറിപ്പുകള്‍) കവിയും സാഹിത്യകാരനുമായ ദേവദാസ് പാലേരി ഫലകവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. കവി വസന്തകുമാര്‍ വൈജയന്തിപുരം കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. സന്ധ്യാ ഷിഖില്‍ വെള്ളിയൂര്‍, കെ. എം. ആചാരി, ശ്രീധരന്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ് തോമസ്
Content Highlights: sahithya award