ബ്രിസ്ബേന്‍ പ്രീമിയര്‍ ലീഗ് കിരീടം ഉമ്മൻ ചാണ്ടിക്ക് സമർപ്പിച്ച് ഗോള്‍ഡ് കോസ്റ്റ് നൈറ്റ്സ്

ബ്രിസ്ബെന്‍: ബ്രിസ്ബനില്‍ വെച്ച് നടന്ന പ്രഥമ കേരള പ്രീമിയര്‍ ലീഗ് ടി20 മത്സരത്തില്‍ ഗോള്‍ഡ് കോസ്റ്റ് നൈറ്റ്‌സ് ചാമ്പ്യന്മാരായി. ഫൈനലില്‍ ഇപ്‌സ്വിച് സ്‌ട്രൈക്കേഴ്‌സിനെ 49 റണ്‍സിന് തകര്‍ത്താണ് ഗോള്‍ഡ് കോസ്റ്റ് നൈറ്റ്‌സ് ചാമ്പ്യന്മാരായത്. മാന്‍ ഓഫ് ദി സീരീസ് ആയി നൈറ്റ്‌സ് ഓള്‍ റൗണ്ടര്‍ നീരവിനെ തിരഞ്ഞെടുത്തു. ചുരുങ്ങിയ കാലം കൊണ്ട് ഓസ്ട്രേലിയയിലെ മികച്ച ക്ലബ്ബുകളില്‍ ഒന്നായി പേരെടുത്തു കഴിഞ്ഞ ഗോള്‍ഡ് കോസ്റ്റ് നൈറ്റ്‌സ്, വിവിധ കായിക ഇനങ്ങളില്‍ സ്വന്തമായി ടീമുകളുള്ളതും മലയാളി യുവാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്‌പോര്‍ട്‌സ് ക്ലബ്ബാണ്.
മുന്‍ കേരള മുഖ്യമന്ത്രി അന്തരിച്ച ഉമ്മന്‍ ചാണ്ടിയോടുള്ള ആദര സൂചകമായി കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് നൈറ്റ്‌സ് ടീം കളത്തില്‍ ഇറങ്ങിയത്. ഈ കിരീടം അദ്ദേഹത്തിന് വേണ്ടി സമര്‍പ്പിക്കുന്നതായി ടീം ക്യാപ്റ്റന്‍ സജിത്ത് അറിയിച്ചു. വന്‍ വിജയമായിരുന്നുവെങ്കിലും ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങല്‍ കണക്കിലെടുത്ത് ആഘോഷങ്ങള്‍ ഒഴിവാക്കുകയായിരുന്നുവെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
Content Highlights: premier league