സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന സനാതന ധര്‍മ്മ പ്രഭാഷണം

ന്യൂയോര്‍ക്ക്: സനാതന ധര്‍മ്മത്തെ അടിസ്ഥാനമാക്കിയുള്ള സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന പ്രസംഗ പരമ്പര നവംബര്‍ 4, 5 (ശനി, ഞായര്‍) തീയതികളില്‍ വൈകീട്ട് 4 മണി മുതല്‍ ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ (26 North Tyson Ave, Floral Park, New York 11001) ആരംഭിക്കും.

ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ''ലോക സമാധാനം'' കാംക്ഷിച്ചുകൊണ്ട് നടത്തുന്ന ഈ സദുദ്യമത്തിലേക്ക് ജാതിമത ഭേദമെന്യേ എല്ലാവരേയും ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ആദ്യ ദിവസമായ നവംബര്‍ 4 ശനിയാഴ്ച വൈകീട്ട്  4 മണിക്ക് സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിക്ക് പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരണം നല്‍കും. തുടര്‍ന്ന് 7 മണി വരെ പ്രഭാഷണം. 7  മണി മുതല്‍ ലൈവ് ഓര്‍ക്കസ്ട്രയോടു കൂടി ഗാനകോകിലം അനിതാ കൃഷ്ണയുടെ സംഗീത സദസ്സ് ഉണ്ടായിരിക്കും.

5-ാം തീയതി ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ സ്വാമിജിയുടെ പ്രഭാഷണവും, തുടര്‍ന്ന് കുട്ടികളുടെ കലാപ്രകടനവും സൗഹൃദവിരുന്നും ഉണ്ടായിരിക്കും. ഏവര്‍ക്കും പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഗോപിനാഥക്കുറുപ്പ് - (845) 5483938
രഘുവരന്‍ നായര്‍ - (917) 6916622
രാജഗോപാല്‍ കുന്നപ്പള്ളി - (917) 4440466
അപ്പുക്കുട്ടന്‍ നായര്‍ - (845) 6429232

വാര്‍ത്തയും ഫോട്ടോയും : ജയപ്രകാശ് നായര്‍

Content Highlights: prabhashanam