പെർത്ത് കാർ ദുരന്തക്കേസ്; പ്രതി കുറ്റം സമ്മതിച്ചു

പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ സന്ദർശക വിസയിൽ മകളെയും പുതുതായി ജനിച്ച പേരക്കുട്ടിയെയും കാണാനെത്തിയിരുന്ന നേപ്പാൾ സ്വദേശിനിയായ 53-കാരി ബിഷ്ണു കുമാരി ഗുരുങ് ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. അപകടം നടന്നത് ഫെബ്രുവരി ആറിനാണ്. മകളുടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഷ്ണു കുമാരി ഗുരുങിന്റെ മുറിയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവെച്ചുതന്നെ അവർ മരിച്ചു. ഓസ്ട്രേലിയയിൽ എത്തിയിട്ട് വെറും മൂന്ന് ദിവസങ്ങൾ മാത്രമായിരുന്നു.

കേസിലെ പ്രതിയായ മുപ്പത്താറുകാരൻ റൈസ് റോബർട്ട് ഹോക്കിൻസ് (Rhyse Robert Hawkins) കോടതിയിൽ ഹാജരായി കൊലപാതകം (Unlawful Killing/Manslaughter) ഉൾപ്പെടെയുള്ള കുറ്റങ്ങൾ കുറ്റസമ്മതം (Guilty Plea) നടത്തി. അപകടസമയത്ത് ഇയാൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

കുറ്റസമ്മതം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കേസിന്റെ ശിക്ഷാ വിധി സെപ്റ്റംബറിൽ പ്രഖ്യാപിക്കും.

വാർത്ത അയച്ചത്: പ്രസാദ് തീയാടിക്കൽ

Content Highlights: Victim Bishnu Kumari Gurung died after a car crashed into her daughter's home in Perth., The incident occurred on February 6, 2026, just three days after the victim's arrival., Defendant Rhyse Robert Hawkins pleaded guilty to manslaughter charges., Prosecution confirmed the driver was under the influence of alcohol and drugs., Sentencing for the case is scheduled for September 2026.