ബഹ്റൈന്‍ നവകേരള കുടുംബ സംഗമം സംഘടിപ്പിച്ചു

മനാമ: ബഹ്റൈന്‍ നവകേരള, സംഘടിപ്പിച്ച കുടുംബ സംഗമം കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര് അനില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന പ്രവാസി ക്ഷേമ പദ്ധതികളെകുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യന്‍ ഡിലൈറ്റ് പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങില്‍ ജീവികാരുണ്യ മേഖലയില്‍ പ്രശസ്ത സേവനം നടത്തുന്ന മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് അസോസിയേഷന് മുന്‍ പ്രസിഡന്റ് റഹിം വാവകുഞ്ഞിന്റെ അഭാവത്തില്‍ മകന് അന്‍സില്‍ ബഷീറിനും ബിസിനസ് രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.ആര് പ്രദീപ് കുമാറിനും നവകേരളയുടെ ഉപഹാരം മന്ത്രി നല്കി. പ്രസിഡന്റ് എന്‍.കെ ജയന് അധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി എ.കെ.സുഹൈല്‍ സ്വാഗതവും കോര്‍ഡിനേഷന്‍ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ജേക്കബ് മാത്യു, ലോക കേരള സഭാഅംഗം ഷാജി മൂതല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ്പ്രസിഡന്റ് ഷാജഹാന് കരിവന്നൂര്‍ എംസി ആയ പരിപാടിയില്‍ ജോ.സെക്രട്ടറി പ്രശാന്ത് മാണിയത്ത് നന്ദി പറഞ്ഞു.
Content Highlights: Navakerala Kudumbasangamam