സെവന്‍ ബീറ്റ്സ് മ്യൂസിക് ബാന്‍ഡ്; സംഗീതോത്സവം സീസണ്‍ 9 ആന്റ് ചാരിറ്റി ഇവന്റ് മാര്‍ച്ച് 7-ന്

ലണ്ടന്‍: യുകെയില്‍ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും, മലയാളികളുടെ ഹൃദയ വേദിയില്‍ ഇടംപിടിച്ച 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡ് ഒരുക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവത്തിന് ലണ്ടനിലെ ഹോണ്‍ചര്‍ച്ചില്‍ അരങ്ങൊരുങ്ങുന്നു. 2026 മാര്‍ച്ച് 7 നു ശനിയാഴ്ച്ച 2 മണിമുതല്‍ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്.

അന്തരിച്ച പത്മഭൂഷണ്‍ ഒഎന്‍വി കുറുപ്പിന്റെ അനുസ്മരണവും 7 ബീറ്റ്സ് സംഗീതോത്സവ വേദിയില്‍ നടത്തപ്പെടും. ഒഎന്‍വി സാറിന്റെ മധുരിക്കും ഓര്‍മ്മകളുമായി, സംഗീതോത്സവ വേദിയില്‍ ഒരുക്കുന്ന സംഗീതാര്‍ച്ചനയിലൂടെ, മഹാകവിക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നതിനും, നവ പ്രതിഭകള്‍ക്ക് അവസരമൊരുക്കുന്നതിനും, ജീവകാരുണ്യനിധി സ്വരൂപണത്തിനുമാണ് 7

ബീറ്റ്സ് മ്യൂസിക് ബാന്‍ഡ്, സംഗീതോത്സവം സമര്‍പ്പിക്കുക. യുകെയിലെ കലാസാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും വേദി പങ്കിടുന്ന ഈ സംഗീതോത്സവത്തില്‍ ഒമ്പതാം തവണയും ടൈറ്റില്‍ സ്‌പോണ്‍സറായി എത്തുന്നത്, പ്രമുഖ മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ഇന്‍ഷുറന്‍സ് & മോര്‍ട്ടഗേജ് സര്‍വീസസ് ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സണ്ണിമോന്‍ മത്തായി-07727993229

ജോമോന്‍ മാമ്മൂട്ടില്‍-07930431445

വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ

Content Highlights: 7 Beats Music Band's Charity Festival Returns to London