കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു

.
.

ഡാലസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്കാ ദേവാലയത്തില്‍ അമ്മമാരെ ആദരിച്ചു. ഇടവക വികാരി ഫാ.ജിമ്മി ഇടക്കുളത്തില്‍ അമ്മമാരെ അഭിനന്ദിക്കുകയും വചനഭാഗത്തിന്റെ വിശദീകരണം നല്‍കുകയും ചെയ്തു. ഗായകസംഘം അമ്മമാര്‍ക്കു വേണ്ടി ഗാനമാലപിച്ചു അതോടൊപ്പം എല്ലാം അമ്മമാര്‍ക്കും റോസാ പൂവ് നല്‍കി ആദരിക്കുകയും ചെയ്തു. പിന്നീട് എല്ലാ അമ്മമാരും ഓഡിറ്റോറിയത്തില്‍ ഒത്തുകൂടുകയും ഗ്രൂപ്പ് ഫോട്ടോയെടുക്കുകയും ചെയ്തു. കൈക്കാരന്മാരായ ജോഷി കുര്യാക്കോസ്, രജ്ജിത്ത് തലക്കോട്ടൂര്‍ റോബിന്‍ ജേക്കബ്, റോബിന്‍ കുര്യന്‍ എന്നീവര്‍ മദേഴ്‌സ് ഡേ ആഘോഷങ്ങള്‍ക്ക് നേത്യത്വം നല്‍കി. 

വാര്‍ത്തയും ഫോട്ടോയും : ലാലി ജോസഫ്

Content Highlights: mothersday celebration