സൂപ്പര്‍ജയന്റ്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മദേര്‍സ് ഡേ ആഘോഷിച്ചു

.
.

ഫ്‌ലീറ്റ്‌വുഡ്: സൂപ്പര്‍ജയന്റ്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മെയ് 10 ന് ഫ്‌ലീറ്റ് വുഡ് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് ക്ലബ് മെംബേഴ്‌സിനായി മദേര്‍സ് ഡേ ആഘോഷിച്ചു. 

കുട്ടികള്‍ക്കും അമ്മമാര്‍ക്കും വേണ്ടി വിവിധതരം കലാപരിപാടികളും മത്സരങ്ങളും നടത്തി. വൈകീട്ട് 6.30 മുതല്‍ 10.30 വരെ നീണ്ടു നിന്ന പരിപാടി ഡിന്നറിന് ശേഷം ഡിജെയോടെ അവസാനിച്ചു. 

ആഘോഷങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ വിശിഷ്ട അതിഥികള്‍ ആയി സുഖ് ദലിവാള്‍ (മെംബര്‍ ഓഫ് പാര്‍ലമെന്റ് ഫോര്‍സറി-ന്യൂട്ടന്‍), ഗ്യാരി ബെഗ്ഗ് (മിനിസ്റ്റര്‍ ഓഫ് പബ്ലിക് സേഫ്റ്റി ആന്‍ഡ് സോളിസിറ്റര്‍ ഓഫ് ബിസി), അമ്നാ ഷാ (മെംബര്‍ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി ഓഫ് ബിസി ഫോര്‍ സറി സിറ്റി സെന്റര്‍), ജെസ്സി സുന്നര്‍ (മെംബര്‍ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി ഓഫ് ബിസി ഫോര്‍ സറി-ന്യൂട്ടന്‍), ക്ലബ് സ്‌പോണ്‍സര്‍ സൈമണ്‍ ചേലാട്ട് നോയിസിസ് ഇമിഗ്രേഷന്‍, ജോ അന്ത്രപേര്‍ കാരേം ടീം റിയല്‍ എസ്റ്റേറ്റ് എന്നിവര്‍ പങ്കെടുത്തു. 

പ്രസിഡന്റ് ജാക്സണ്‍ ടോം സെബാസ്റ്റ്യന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റ് ആല്‍വിന്‍ തോമസ് പ്രസിഡന്‍ഷ്യല്‍ സ്പീച്ചും, സെക്രട്ടറി നീതു ജിതിന്‍ വെല്‍ക്കം സ്പീച്ചും, ഇവന്റ് കോര്‍ഡിനേറ്റര്‍ സീജ പ്രസാദ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ക്ലബ്ബിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തി.

Content Highlights: mothers day celebration