സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക ഫൊറോന ദൈവാലയത്തില്‍ മാതൃദിനം ആഘോഷിച്ചു

.
.

ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക ഫൊറോനാ ദൈവാലയതില്‍ മാതൃദിനം ആഘോഷമായി കൊണ്ടാടി.

സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക ഫൊറോന ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ എല്ലാ അമ്മമാരെയും സമുചിതമായി ആദരിച്ചു. ഫാ.ഏബ്രഹാം മുത്തോലത്ത്. ഫാ.ജോഷി വലിയവീട്ടില്‍ ഫാ.ബിപി തറയില്‍ എന്നിവര്‍ എല്ലാ അമ്മമാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു.

പാരിഷ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയിച്ചന്‍ തയ്യില്‍ പുത്തന്‍പുരയില്‍, ഷാജുമോന്‍ മുകളേല്‍, ബാബു പറയാന്‍കലയില്‍, ജോപ്പന്‍ പൂവപ്പാടത്ത്, സിസ്റ്റര്‍.റെജി എസ്. ജെ.സി, ജോസ് പുളിയ്ക്കത്തൊട്ടിയില്‍, ടോം വിരിപ്പന്‍. ബിബി തെക്കനാട്ട് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തയും ഫോട്ടോയും : ബിബി തെക്കനാട്ട്

Content Highlights: mothers day celebration