ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക മദേഴ്സ്‌ഡെ ആഘോഷിച്ചു

.
.

ഷിക്കാഗോ: ഷിക്കാഗോയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മദേഴ്സ് ഡെ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഞായറാഴ്ച നാല് വിശുദ്ധ കുര്‍ബാനകളോടും ചേര്‍ന്ന് നടത്തപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ അമ്മമാര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ആദരിക്കല്‍ ചടങ്ങുകളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.  മിസ്സൂറിയിലെ സ്പ്രിങ്ഫീല്‍ഡില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ കാത്തലിക്ക് ഇടവകയിലെ അസോസിയേറ്റ് പാസ്റ്ററും കോട്ടയം അതിരൂപതയിലെ വല്ലംബ്രോസന്‍ സന്ന്യാസ സഭാ സമൂഹാംഗവുമായ ഫാ.വിനീഷ് തറയില്‍, അമ്മ ദിനത്തില്‍ 10 മണിക്കുള്ള വി.കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുകയും സന്ദേശം നല്‍കുകയും ചെയ്തു. ഇടവക വികാരി ഫാ.സിജു മുടക്കോടില്‍, സെക്രട്ടറി സിസ്റ്റര്‍ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, മെന്‍സ് മിനിസ്റ്റി കോര്‍ഡിനേറ്റേഴ്സ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്വാദിഷ്ടമായ പായസവിതരണവും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.  

വാര്‍ത്തയും ഫോട്ടോയും : അനില്‍ മറ്റത്തിക്കുന്നേല്‍ 

Content Highlights: mothers day celebration