അയർലണ്ടിലെ പുതിയ ഇന്ത്യൻ അംബാസഡറായി മനീഷ് ഗുപ്ത

#ലിപ്സണ്‍ ഫിലിപ്പ്

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ മനീഷ് ഗുപ്ത അടുത്ത മാസം ചുമതലയേല്‍ക്കും. നിലവില്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ് മനീഷ് ഗുപ്ത.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ഐഐടിയില്‍ നിന്നും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ മനീഷ് ഗുപ്ത ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1998 ബാച്ചുകാരനാണ്. ഭാര്യ നിമിഷ ഗുപ്ത. ഒരു മകനുണ്ട്.

ഇപ്പോഴത്തെ അംബാസഡറായ അഖിലേഷ് മിശ്ര സര്‍വീസില്‍ നിന്നും വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ 1989 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് മിശ്ര.

അയര്‍ലന്‍ഡുമായി ഇന്ത്യ നയതന്ത്ര ബന്ധം ആരംഭിക്കുന്നത് 1949 മുതലാണ്. മലയാളിയായ വി.കെ. കൃഷ്ണമേനോന്‍ (1949 - 1952) ആയിരുന്നു ആദ്യ അംബാസഡര്‍. സി.പി. രവീന്ദ്രനാഥന്‍ (1991 -1992), പ്രഭാകര്‍ മേനോന്‍ (2001 -2003), പി. എസ്. രാഘവന്‍ (2007 -2011) എന്നിവരാണ് അയര്‍ലന്‍ഡില്‍ അംബാസഡര്‍മാരായ മറ്റ് മലയാളികള്‍.

Content Highlights: Manish Gupta Appointed New Indian Ambassador to Ireland