മലയാളി അസോസിയേഷന് ഓഫ് 'സിയന്നാ' രൂപീകരിച്ചു

ഹ്യൂസ്റ്റണ്‍: ഗ്രേറ്റര്‍ ഹൂസ്റ്റണിലെ ഫോര്‍ട്ബെന്‍ഡ് കൗണ്ടിയിലുള്ള സിയന്നാ മലയാളി നിവാസികള്‍ പുതിയതായി ആരംഭിച്ച 'മലയാളി അസോസിയേഷന് ഓഫ് സിയന്നാ' യുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായി. സെന്റ് ജെയിംസ് പാരിഷ് ഹാളിലേക്ക് അതീവ ആഹ്ലാദത്തോടെ ആയിരത്തോളം ജനങ്ങള്‍ ഒഴുകിയെത്തി. മിസോറി സിറ്റി മേയര്‍ റോബിന് എലക്കാട്, ജോസ് തോട്ടുങ്കല്‍, ജഡ്ജ് സുരേന്ദ്രന് പട്ടേല്‍, എ.സി.ജോര്‍ജ്, സിനിമാതാരം ബാബു ആന്റണി, മറ്റ് അസോസിയേഷന്റെ ഏതാണ്ട് 50 ഓളം അഡ്ഹോക് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നിലവിളക്ക് കൊളുത്തുകയും തുടര്‍ന്ന് അസോസിയേഷന്റെ ലോഗോ മേയര്‍ റോബിന് എലക്കാട് പ്രകാശന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.
ലിജീഷ് ലോനപ്പന് സ്വാഗതമാശംസിച്ചു. പരിപാടികളുടെ അവതാരകരായി ഷെറിന് തോമസ്, ഷിജി മാത്തന്, ക്രിസ്റ്റീന ഇടക്കുന്നത്ത്, അനിത ജോസഫ് തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു. ലതീഷ് കൃഷ്ണന്, എല്‍സിയ ഐസക്, പുഷ്പ ബ്രിജിട് ബേബി, ജോയ്സ് ജിജു, ക്രിസ്റ്റിന ഷാജു, ഷിജിമോന്‍ ജേക്കബ് തുടങ്ങിയവര്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഡോ.റെജി കൂട്ടുത്തറ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
നൂപുര സ്കൂള്‍ ഓഫ് ഡാന്‍സ് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.ശിവനന്ദ ബൈജു, ക്രിസ് മേരി പ്രദീപ്, സാറ സെബാസ്റ്റ്യന്‍, നിരഞ്ജന സരില്, ഏതന ഫിലിപ്പ്, ഇസ്സ ജോസഫ്, എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ക്രിസ്റ്റീന സ്റ്റീഫന്‍, അഞ്ചു അലക്സ്, ഡീന അലക്സ്, ഡയാന സെബാസ്റ്റ്യന്‍, അനു ബാബു തോമസ്, റോസ്മിന്‍ റോയ്, സ്റ്റെഫി തോമസ്, സീന വില്‍സണ്‍, പുഷ്പ ബ്രിജിറ്റ് ബേബി എന്നിവര്‍ സമൂഹ നൃത്തം അവതരിപ്പിച്ചു. മെറില്‍ സക്കറിയയുടെ ഗാനവും, അഞ്ജലീന ബിജോയ്, അലീന അലക്സ്, അലോണ ജോസഫ്, ആഞ്ചല ജോസഫ് എന്നിവരുടെ വൈവിധ്യമേറിയ നൃത്തങ്ങളും, ഐഡന്‍ തോമസ്, എബ്രഹാം തോമസ് എന്നിവരുടെ ഉപകരണ സംഗീതങ്ങളും അത്യന്തം ഹൃദ്യവും മനോഹരവും ആയിരുന്നു. കലാപരിപാടികളുടെ മുഖ്യ ഇനം സര്‍ഗ്ഗം മേലഡീസ് അവതരിപ്പിച്ച ഗാനമേളയായിരുന്നു. അതില്‍ ജസ്റ്റിന്, രേഷ്മ, എന്നിവര്‍ ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു. മാജിക് ഷോ ബലൂണ്‍ ട്വിസ്റ്റിങ്, ഫെയ്സ് പെയ്ന്റിംഗ്, മൂണ്‍ വാക്ക് തുടങ്ങിയ വിനോദ പരിപാടികള്‍ കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു. വിഭവസമൃദ്ധമായ അത്താഴ വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
വാര്‍ത്തയും ഫോട്ടോയും : എ.സി.ജോര്‍ജ്
Content Highlights: Malayali Association of Sienna Inaugurated