'മലയാള പെരുമ 2025' സംഘടിപ്പിച്ചു

സലാല: ഇന്ത്യന് സോഷ്യല് ക്ലബ് മലയാള വിംഗ് സംഘടിപ്പിച്ച ബാല കലോത്സവത്തിന്റ സമാപനവും കേരള പിറവി ആഘോഷവും 'മലയാള പെരുമ 2025' ഇന്ത്യന് സോഷ്യല് ക്ലബ് അങ്കണത്തില് നടന്നു.
നൂറ് കണക്കിന് ആളുകള് പങ്കെടുത്ത ചടങ്ങ് മലയാളം വിംഗ് കണ്വീനര് ഷബീര് കാലടിയുടെ അധ്യക്ഷതയില് ഒമാന് റോയല് പോലീസ് ഉന്നത സ്ഥാനിയായ സാലഹ് മുബാറക്ക് അസന് ഉദ്ഘാടനം ചെയ്തു. സോഷ്യല് ക്ലബ് ആക്ടിംഗ് പ്രസിഡന്റ് സണ്ണി ജേക്കബ്, ഇന്ത്യന് സ്കൂള് പ്രസിഡന്റ് ഡോ.സയിദ് ഇഹ്സാല് ജമീല്, പ്രിന്സിപ്പല് ദീപക് പഠാങ്കര്, ഹരികുമാര്.ഡി കോ കണ്വീനര് ഷജില് കോട്ടായി എന്നിവര് ആശംസകള് നേര്ന്നു സംസാരിച്ചു. 600 ല് അധികം കുട്ടികള് പങ്കെടുത്ത 5 ദിവസം നീണ്ട് നിന്ന ബാലകലോത്സവത്തില് ആരവ് അനൂപ് 43 പോയന്റ് നേടി കലാപ്രതിഭയും 60 പോയന്റ് വീതം നേടി ഇഷ ഫാത്തിമ, അവന്തിക സഞ്ജീവ് എന്നിവര് കാലാതിലകങ്ങളുമായി.
ഭാഷാശ്രീ പുരസ്കാരം 23 പോയന്റ് വീതം നേടി ആരവ് അനൂപ്, അമയ മെഹ്റിന് എന്നിവര് പങ്കിട്ടു.
ഗ്രൂപ്പ് 1 വിജയി ആയി ആര്വ്വിന് സി എസ്, ഗ്രൂപ്പ് 2 വിജയിയായി വേദിക ശ്രീജിത്ത് എന്നിവരെ തിരഞ്ഞെടുത്തു.
നാട്യ നൃത്തങ്ങള്, ഒപ്പന, കോല്ക്കളി, നാടന് കൈകൊട്ടിക്കളി, മാര്ഗം കളി, സ്വരലയ അവതരിപ്പിച്ച ഗാനവിരുന്ന് എന്നിവ അരങ്ങേറി. മത്സര വിജയികളായ കുട്ടികള്ക്കുള്ള സമ്മാനങ്ങള് സലാലയിലേ പ്രമുഖ വ്യക്തിത്വങ്ങള് വിതരണം ചെയ്തു.
കലാപ്രതിഭ, കലാതിലകം, ഭാഷാശ്രീ എന്നിവര്ക്കുള്ള പുരസ്കാരങ്ങളും സ്വര്ണ നാണയവും
സണ്ണി ജേക്കബ്, താരാ സനാതനന്, ഡോ.അബൂബക്കര് സിദ്ദീഖ്, ഹരികുമാര്, പ്രവീണ് കുമാര്, വിപി അബ്ദുല് സലാം ഹാജി, കരുണന് മാഷ്, ഷബീര് കാലടി, ഷജില് കോട്ടായി, സബീര് പി.ടി, സുനില് നാരായണന്, സജീബ് ജലാല്, ശ്രീ വിദ്യാശ്രീജി എന്നിവര് വിതരണം ചെയ്തു.
മലയാള വിംഗ് കള്ചറല് സെക്രട്ടറി സജീബ് ജലാല് സ്വാഗതവും ട്രഷറര് സബീര് പി.ടി നന്ദിയും പറഞ്ഞു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്യാം മോഹന്, സജീവ് ജോസഫ് എന്നിവരും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ
മണികണ്ഠന്, സിനു മാഷ്, അനൂപ്, അനീഷ്, നിയാസ്, റിഷാന് എന്നിവര് പരിപാടിക്ക് നേതൃത്വം നല്കുകയും ചെയ്തു.
Content Highlights: keralapiravi celebration