ലിസ്‌മോര്‍ കപ്പ് 2025 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 19 ന്

ലിസ്‌മോര്‍ (ന്യൂ സൗത്ത് വെയില്‍സ്): ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ലിസ്‌മോര്‍ കപ്പ് 2025 ഹാര്‍ഡ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 19 ന് ലിസ്‌മോര്‍ ജിം റോഡര്‍ ഓവല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. വിജയികള്‍ക്ക് ലിസ്‌മോര്‍ കപ്പ് എവറോളിംഗ് ട്രോഫിയും ആകര്‍ഷകമായ പ്രൈസ് മണിയും സമ്മാനമായി നല്‍കും.
ലിസ്‌മോറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആറ് മലയാളി ടീമുകള്‍ ഒരുമിച്ച് മത്സരിക്കുന്നത്. ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ്, ടാരി ടൈറ്റന്‍സ്, സ്പാര്‍ട്ടന്‍സ് എക്സ് 1, ഗോള്‍ഡ്കോസ്റ്റ് സ്റ്റോംസ്, ട്വീഡ് ടസ്‌ക്കേഴ്‌സ്, കോഫ്സ് സ്‌ട്രൈക്കേഴ്‌സ് എന്നീ ടീമുകള്‍ കിരീടത്തിനായി ഏറ്റുമുട്ടും.
ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പുറമേ ''കൈപ്പുണ്യം'' ഫുഡ് ട്രക്ക് ഒരുക്കുന്ന തനതായ കേരള വിഭവങ്ങളും ആരാധകര്‍ക്ക് പ്രത്യേക ആനന്ദം പകരും.
കീസൈഡ് മോട്ടോഴ്സ്, ഇസി ഹോംലോണ്‍, ഏഷ്യന്‍മാര്‍ട്ട് ഗ്രോസേഴ്സ്, കൈപുണ്യം വീല്‍സ് എന്നിവരാണ് മത്സരത്തിന്റെ സ്പോണ്‍സര്‍മാര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജിതിന്‍ - +61 469 399 087
തോമസ് - +61 413 898 387