സെന്റര്‍ ഫോര്‍ കനേഡിയന്‍ മലയാളി അഫയേഴ്സിന്റെ നേതൃത്വത്തില്‍ ലീഡര്‍ഷിപ്പ്, പോളിസി & ബിസിനസ് സമ്മിറ്റ്

ഒന്റാറിയോ: സെന്റര്‍ ഫോര്‍ കനേഡിയന്‍ മലയാളി അഫയേര്‍സ് (CCMA) സംഘടിപ്പിക്കുന്ന കാനഡ മലയാളി സമൂഹത്തിന്റെ നേതൃത്വ വികസനത്തിനായുള്ള മൂന്നു ദിവസത്തെ സമ്മിറ്റ് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2, 2025 വരെ ഒന്റാറിയോയിലെ മോനോയില്‍ നടക്കുന്നു. ലീഡര്‍ഷിപ്പ്, പോളിസി & ബിസിനസ് സമ്മിറ്റ് - രാഷ്ട്രീയ നേതൃത്വം, നയവികസനം, സാമ്പത്തിക ശാക്തീകരണം, യുവജന-വനിതാ നേതൃത്വം, തന്ത്രപരമായ പങ്കാളിത്തങ്ങള്‍ എന്നീ പ്രധാന മേഖലകളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ നടക്കും.

കാനഡയിലെ മലയാളി സമൂഹത്തിലെ യുവനേതാക്കള്‍, സംരംഭകര്‍, ബിസിനസ് പ്രൊഫഷണലുകള്‍, നിക്ഷേപകര്‍, നയരൂപീകരണക്കാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മീഡിയ വ്യക്തിത്വങ്ങള്‍, സിവിക് നേതാക്കള്‍ എന്നിവരെ ഒരുമിച്ച് കൂട്ടിയിണക്കുന്ന ഈ സമ്മിറ്റില്‍, കീനോട്ട്‌സ്, പാനല്‍ ഡിസ്‌കഷന്‍സ്, വര്‍ക്ഷോപ്പ്‌സ്, ഇന്ററാക്ടീവ് നെറ്റ് വര്‍ക്കിങ് സെഷനുകള്‍, സ്ട്രാറ്റജിക് പ്ലാനിങ് പ്രവര്‍ത്തനങ്ങള്‍, മെംബര്‍ഷിപ് ക്യാംപയിന്‍, കേരളദിനാഘോഷം എന്നിവ ഉള്‍പ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://canadianmalayaliaffairs.ca/events/

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി

Content Highlights: leadership policy business summit