ക്രാന്തിയുടെ മെയ്ദിനാഘോഷങ്ങളില്‍ മന്ത്രി എം.ബി.രാജേഷ് മുഖ്യാതിഥി

ഡബ്ലിന്‍: അന്താരാഷ്ട്ര തൊഴിലാളി ദിനം അയര്‍ലന്‍ഡില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ക്രാന്തി തയ്യാറെടുക്കുന്നു.
ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ മെയ് 2 ന് സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷത്തില്‍ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. കില്‍ക്കെനിയിലെ ഒ ലാഫ്ലിന്‍ ഗെയില്‍ ജിഎഎ ക്ലബാണ് ഇത്തവണത്തെ മെയ്ദിനാഘോഷ പരിപാടികള്‍ക്ക് വേദിയാകുന്നത്.
ലോകത്തെ 80 ഓളം രാജ്യങ്ങളാണ് മെയ് ഒന്നിന് തൊഴിലാളി ദിനമായി ആചരിക്കുന്നത്. ക്രാന്തി അയര്‍ലന്‍ഡിന്റെ മെയ്ദിനാഘോഷങ്ങളുടെ വിശദ വിവരങ്ങള്‍ ഉടന്‍ അറിയിക്കുന്നതാണെന്ന് കേന്ദ്ര കമ്മിറ്റി അറിയിച്ചു.
Content Highlights: Kranthi Mayday celebration