കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ഫാമിലി നൈറ്റ് സംഘടിപ്പിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ നടത്തിയ ഫാമിലി നൈറ്റ് ജനപങ്കാളിത്തത്തോടെയും വൈവിധ്യമാര്‍ന്ന പരിപാടികളോടെയും വിജയകരമായി നടത്തപ്പെട്ടു. ഒക്ടോബര്‍ 18 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് സ്റ്റാഫോര്‍ഡിലെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ഫാമിലി നൈറ്റില്‍ നിരവധി കലാകാരന്‍മാരുടെയും കലാകാരികളുടെയും കലാപരിപാടികള്‍ നടത്തപ്പെട്ടു.
വേണുനാഥ് ഗോപിയുടെ ഈശ്വരപ്രാത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ഷിബു കെ മാണി സ്വാഗതം പറഞ്ഞു. വിശിഷ്ടാതിഥിയായിരുന്ന സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കോളമിനിസ്റ്റുമായ ബ്ലെസ്സണ്‍ ഹൂസ്റ്റണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ടോപ് ടെന്‍ നാഷണല്‍ നേഴ്‌സ് സയന്റിസ്റ്റില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം ക്ലബ്ബിന്റെ കമ്മിറ്റി മെമ്പറായ ജോജി ഈപ്പന്റെ സഹ ധര്‍മ്മിണി ഡോ.ഡോണ്‍സി ഈപ്പനെ ചടങ്ങില്‍ ആദരിച്ചു. ആദരിക്കലിന് ഡോ.ഡോണ്‍സി ഈപ്പന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് ഈ വര്‍ഷം നടത്തിയ പിക്‌നിക്കില്‍ കായിക മത്സരത്തില്‍ വിജയികളായവര്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.
തുടര്‍ന്ന് നടത്തപ്പെട്ട വിവിധ കലാപരിപാടികളില്‍ ജോന്ന അജി, ആഞ്ജലീന ബിജോയ്, ബിയ മാറിയ ആന്‍ ഫിലിപ്പ്, ജയാ നേടാറ്റോം തുടങ്ങിയവരുടെ നൃത്തങ്ങളും എം.ജി യൂണിവേഴ്‌സിറ്റി കലാതിലകവും നടിയും ഗായികയും നര്‍ത്തകിയും കോട്ടയം ക്ലബ്ബിന്റെ അഭിമാനവുമായ ലക്ഷി പീറ്റര്‍, ആന്‍ഡ്രു ജേക്കബ്, സുജിത് ഗോപന്‍, മധു ചേരിക്കല്‍, ജിജു കോശി , അജി ജോസഫ്, ബിജു എബ്രഹാം, സുഗു ഫിലിപ്പ്, സുജ ബെന്നി, ഡോ. ഡോണ്‍സി ഈപ്പന്‍ എന്നിവരുടെ ഗാനങ്ങളും ഫാമിലി നെറ്റിനെ ഹൃദ്യമാക്കി. ഗായകനും മിമിക്രി കലാകാരന്‍ കൂടിയായ സുജു ഫിലിപ്പ് സ്‌പോട്ട് ഡബ്ബിങ് അവതരിപ്പിച്ചു.
ബിജു ശിവനും ബിജോയ് തോമസുമായിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്. പരിപാടിയില്‍ ട്രീഷ ഷിബു എം.സി.യായി പ്രവര്‍ത്തിച്ചു. ജോയിന്റ് സെക്രട്ടറി ബിജു ശിവന്‍ ഈ പരിപാടിയില്‍ എത്തിച്ചേര്‍ന്ന വിശിഷ്ടാതിഥികള്‍ക്കും പങ്കെടുത്ത കലാകാരന്മാര്‍ക്കും സഹകരിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും നന്ദിയറിയിച്ചു. വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: Kottayam club Houston family night