ഇന്ത്യന്‍ സ്‌കൂള്‍ സയന്‍സ് ടെക്‌നോളജി ഇന്നോവേഷന് ബൗഷര്‍ ഇന്ത്യന്‍ സ്‌കൂള്‍ വേദിയാകും

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സയന്‍സ് ടെക്‌നോളജി ഇന്നോവേഷന്‍ (സ്റ്റായ്) 2025-ന് ഇന്ത്യന്‍ സ്‌കൂള്‍ ബൗഷര്‍ വേദിയാകും. ഒക്ടോബര്‍ 17, 18 തീയതികളില്‍ രണ്ടുദിവസങ്ങളിലായാണ് പരിപാടി.

ശാസ്ത്രവും സാങ്കേതികവിദ്യയും നവീന ആശയങ്ങളും സംഗമിക്കുന്ന കുഞ്ഞു പ്രതിഭകളുടെ സംഗമ വേദിയാകും പരിപാടി. ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍, അന്താരാഷ്ട്ര സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളിലെ ജിജ്ഞാസ ഉണര്‍ത്താനും സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിക്കാനും ലക്ഷ്യബോധമുള്ള നവീകരണത്തിന് പ്രചോദനം നല്‍കാനുമാണ് ഈ പരിപാടി രൂപകല്‍പന ചെയ്തിരിക്കുന്നത്.

Content Highlights: Oman's Young Innovators Converge at Indian School Bousher for STAI 2025 Expo