ഐ.ഓ.സി ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപവത്കരിച്ചു

ഗ്ലാസ്ഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്( ഐ.ഓ.സി.) സ്കോട്ട്‌ലൻഡിന്റെ ക്ലൈഡ്‌ബാങ്ക് (ഗ്ലാസ്‌ഗോ) യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഐ.ഓ.സി യുകെ നാഷണൽ ചാപ്റ്റർ പ്രസിഡന്റ് ഷിനു ക്ലെയർ മാത്യൂസ്, നാഷണൽ ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, സ്കോട്ട്‌ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ മോഹനൻ, ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട്, ജോയിന്റ് സെക്രട്ടറി ബിജു വർഗീസ് എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു.
കോവളം എം.എൽ.എ. എം. വിൻസെന്റ് ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ഭാരവാഹികൾ :അനീഷ് തോമസ്(പ്രസിഡന്റ്),രോഹിത് (ജനറൽ സെക്രട്ടറി), ലിജോ വർഗീസ്(വൈസ് പ്രസിഡൻ്റ്), ശ്യാമ(ജോയിന്റ് സെക്രട്ടറി), ഫിലിപ്പ് കുര്യാക്കോസ്(ട്രഷറർ).