ഹൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വി.വി. രാജേഷിനും പി. ശ്രീകുമാറിനും സ്വീകരണം

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ തിരുവനന്തപുരം മേയർ വി.വി. രാജേഷിനും പി. ശ്രീകുമാറിനും നൽകിയ സ്വീകരണം.
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ തിരുവനന്തപുരം മേയർ വി.വി. രാജേഷിനും പി. ശ്രീകുമാറിനും നൽകിയ സ്വീകരണം.

ഹൂസ്റ്റൺ: അമേരിക്കൻ സന്ദർശനത്തിനിടെ തിരുവനന്തപുരം മേയർ വി.വി. രാജേഷും കേരള ഗവർണറുടെ സെക്രട്ടറിയുംജന്മഭൂമിദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായ പി. ശ്രീകുമാറും ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിച്ചു.

ക്ഷേത്രം പ്രസിഡന്റ് ഡോ. രാംദാസിന്റെ നേതൃത്വത്തിൽ ക്ഷേത്രഭാരവാഹികളും നൂറുകണക്കിന് ഭക്തജനങ്ങളും ചേർന്ന് ഇരുവർക്കും ഹൃദ്യവും ഊഷ്മളവുമായ സ്വീകരണം നൽകി. ഹരി ശിവരാമൻ മുഖ്യ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി പുഷ്പഹാരവും പൊന്നാടയും അണിയിച്ചാണ് വിശിഷ്ടാതിഥികളെ ആദരിച്ചത്.

പ്രവാസി മലയാളികൾ കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും വിദേശത്ത് സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളെ അതിഥികൾ അഭിനന്ദിച്ചു. ക്ഷേത്രദർശനത്തിനും സ്വീകരണച്ചടങ്ങിനും ശേഷം ക്ഷേത്രഭാരവാഹികളുമായും ഭക്തജനങ്ങളുമായും ഇരുവരും സൗഹൃദസംഭാഷണം നടത്തുകയും ക്ഷേത്രത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർക്കുകയും ചെയ്തു.

മേയർ വി.വി. രാജേഷ് സദസ്യരുടെ ചോദ്യങ്ങൾക്കു തിരുവനന്തപുരത്തെ വികസനപ്രവർത്തങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. വൈസ് പ്രസിഡന്റ് അജിത് നായർ നന്ദി പറഞ്ഞു.

വാർത്ത അയച്ചത്: ശങ്കരൻകുട്ടി, ഹൂസ്റ്റൺ

Content Highlights: Thiruvananthapuram Mayor VV Rajesh and P Sreekumar visited the Houston Sree Guruvayurappan Temple during their US tour., The delegation was honored by Temple President Dr. Ramdas and the local community., The visitors praised the efforts of the Malayali diaspora in preserving Kerala's culture and traditions., VV Rajesh discussed ongoing development projects in Thiruvananthapuram with the devotees.