കൊക്കെയ്ന്‍ കടത്ത്: ഹോണ്ടുറസ് മുന്‍പ്രസിഡന്റിന് 45 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: യു.എസിലേക്ക് നൂറുകണക്കിന് ടണ്‍ കൊക്കെയ്ന്‍ കടത്തിയ കേസില്‍ ഹോണ്ടുറസ് മുന്‍പ്രസിഡന്റ് ഹുവാന്‍ ഒര്‍ലാന്‍ഡോ ഹെര്‍ണാണ്ടസിന്(55) ന്യൂയോര്‍ക്ക് കോടതി 45 വര്‍ഷം തടവും 80 ലക്ഷം ഡോളര്‍ (ഏകദേശം 66,85 കോടിരൂപ) പിഴയും വിധിച്ചു.
മയക്കുമരുന്ന് കടത്താനായി ഹെര്‍ണാണ്ടസ് രാഷ്ട്രീയാധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന് കോടതി കണ്ടെത്തി. കാവലിനായി പോലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് 1000 കോടി ഡോളര്‍ വിലവരുന്ന 400 ടണ്‍ കൊക്കെയ്ന്‍ ഹെര്‍ണാണ്ടസ് യു.എസിലെത്തിച്ചെന്ന് ജഡ്ജി പറഞ്ഞു. 2004 മുതല്‍ ഇത് ചെയ്തുവന്നു. ഹെര്‍ണാണ്ടസ് 2014-2022 കാലത്താണ് പ്രസിഡന്റായിരുന്നത്.
Content Highlights: Honduran Ex-President Sentenced to 45 Years