ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ചര്‍ച്ച് പെസഹ ആചരിച്ചു

.
.

ഗാര്‍ലന്റ്: ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓര്‍മ പുതുക്കലായി ആചരിക്കുന്ന പെസഹ. തന്റെ 12 ശിഷ്യന്മാരുടെ കാല്‍ കഴുകി അവര്‍ക്കൊപ്പം അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുര്‍ബാന നടത്തുകയും ചെയ്തു എന്നു ഓര്‍മ്മിക്കുന്ന ദിനം കൂടിയാണ് പെസഹ വ്യാഴം. ഇതിനോടനുബന്ധിച്ച് ഗാര്‍ലന്റ് സെന്റ്. തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലും കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകളും നടത്തി.

ഫാ.ജെയിംസ് നിരപ്പെലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയും കാല്‍കഴുകി പെസഹാ ആചരണവും നടത്തി. ഫാ.ഡോ.തോമസ് കരിമുണ്ടക്കല്‍ കാല്‍കഴുകല്‍ ശുശ്രൂഷയുടെ ഭാഗമായി.

വാര്‍ത്തയും ഫോട്ടോയും : അനശ്വരം മാമ്പിള്ളി

Content Highlights: Garlandhursday Mass & Foot Washing