ഫൊക്കാന 2026 കൺവെൻഷൻ കിക്കോഫ് സംഘടിപ്പിച്ചു

ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (FOKANA) 2026 കൺവെൻഷന്റെ മുന്നോടിയായി പെൻസിൽവാനിയയിലെ മാപ് ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ നടന്ന കിക്കോഫ് മീറ്റിംഗ് ശ്രദ്ധേയമായി.

പരിപാടിയിൽ PAMPA, MAP, DELMA, PMA പോലുള്ള പ്രമുഖ അസോസിയേഷനുകളുടെ പ്രതിനിധികളും, സാമൂഹിക-സാംസ്‌കാരിക രംഗത്തെ മുതിർന്ന നേതാക്കളും സാന്നിധ്യം നൽകി. നിലവിലെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫൊക്കാന ട്രഷറർ ജോയ് ചക്കപ്പൻ, വിവിധ ബോർഡ് അംഗങ്ങളും അസോസിയേഷൻ ഭാരവാഹികളും യോഗത്തിൽ സജീവമായി പങ്കെടുത്തു.

ഫൊക്കാനയുടെ 2026-2028 പ്രസിഡന്റായി മത്സരിക്കുന്ന ലീലാ മാരേട്ട്, നിലവിൽ ട്രസ്റ്റി ബോർഡ് അംഗമായിരിക്കെ, പരിപാടിയിൽ സജീവ സാന്നിധ്യത്തോടെ നേതൃത്വപാടവവും സംഘസംയോജിത ശേഷിയും തെളിയിച്ചു. മീറ്റിംഗ് പ്രചാരണയോഗമല്ലാതിരുന്നിട്ടും, ലീലാ മാരറ്റ് പാനലിന്റെ സാന്നിധ്യം വ്യക്തമായ പ്രഭാവം വിതറുന്ന വിധം ഉണ്ടായി. ജോർജ് ഓലിക്കൽ, ലീലാ മാരറ്റ് പാനലിലെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി, തന്റെ സ്വദേശപ്രദേശത്ത് സജീവമായി പ്രവർത്തിച്ചു.

പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവൽ, നിലവിലെ ആർവിപി സ്ഥാനത്തും ലീലാ മാരറ്റ് പാനലിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി: ലാജി തോമസ്, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥി: ഷാജി സാമുവൽ, അസോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥി: ദേവസി പാലാട്ടി, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി: അജിത് ചാണ്ടി, കമ്മിറ്റി അംഗം: മാത്യു ചെറിയാൻ, നിവിൻ കുര്യൻ, റോഡി വർഗീസ്, അഭിലാഷ് ജോൺ, നിജോ പുത്തൻപുരയ്ക്കൽ, തോമസ് സക്രിയ, യൂത്ത് കമ്മിറ്റി അംഗം: ഫെയ്ത് എൽദോ, ലിബിൻ കുര്യൻ എന്നിവർ പങ്കെടുത്തു.

അസോസിയേഷൻ പ്രസിഡന്റുന്മാരായ അലക്‌സ്. തോമസ് (പമ്പ), കൊച്ചുമോൻ വയലത്ത് (മാപ്പ്) സംഘടന പ്രതിനിധികളായ അജിത് ചാണ്ടി (ഡെൽമ), മാത്യു ചെറിയാൻ (പി.എംഎ) സുധ കർത്ത, രാജൻ സാമുവൽ, സുമോദ് നെല്ലിക്കാല, ജോയി തട്ടാറുകുന്നേൽ, (പമ്പ) എന്നിവരുടെ സാന്നിധ്യവും പരിപാടികൾക്ക് നിറം പകർന്നു.

ലീലാ മാരേട്ട് പാനലിന്റെ കിക്കോഫ് മീറ്റിംഗ് ഏപ്രിൽ 25-ന് ന്യൂയോർക്കിലെ കേരള സെന്ററിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

Content Highlights: FOKANA 2026 convention kick-off meeting held in Pennsylvania