ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്; വിജയികളെ മലയാളി അസോസിയേഷന്‍ ആദരിച്ചു

.
.

ഡാലസ്: 35-ാമത് ഇന്റര്‍നാഷണല്‍ ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റില്‍ കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി വിജയിച്ച ഡാലസ് സ്‌ട്രൈക്കേഴ്‌സിനെ ആദരിച്ച് ഡാലസ് മലയാളി അസോസിയേഷന്‍. ഹൂസ്റ്റണില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു ഡാലസ് സ്‌ട്രൈക്കേഴ്‌സിന്റെ മിന്നും വിജയം.

ഇര്‍വിങ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജൂഡി ജോസ് സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ റോബിന്‍ ജോസഫിന് വിജയ ടീമിന്റെ ചിത്രം ആലേഖനം ചെയ്ത അംഗീകാരഫലകം സമ്മാനിച്ചു. ഫോമാ സൗത്ത് വെസ്റ്റ് റീജന്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍, അസോസിയേഷന്‍ ഡയറക്ടര്‍ ഡസ്റ്റര്‍ ഫെരേര, ഡാലസ് സ്‌ട്രൈക്കേഴ്‌സ് മാനേജര്‍ തങ്കച്ചന്‍ ജോസഫ്, സ്‌ട്രൈക്കേഴ്‌സ് വൈസ് പ്രസിഡന്റ് സുനില്‍ തലവടി, ചീഫ് കോച്ച് ജിനു കുടിലില്‍, അസിസ്റ്റന്റ് കോച്ച് ഷിബു ഫിലിപ്പ്, വൈസ് ക്യാപ്റ്റന്‍ നെല്‍സന്‍ ജോസഫ്, അസോസിയേഷന്‍ വിമന്‍സ് ചെയര്‍പേഴ്‌സണ്‍ ഫോമ വിമന്‍സ് ഫോറം പ്രതിനിധിയുമായ രഷ്മ രഞ്ജിത് തുടങ്ങിയവര്‍ വിജയികളെ അനുമോദിച്ചു സംസാരിച്ചു.

ജോനാ മാത്യു (എംവിപി) സീല്‍വാനുസ് സജു, ജൂഡ് ഐസക്ക്, ഡാനിയല്‍ ഇല്ലിക്കല്‍, ട്രോയി ഫിലിപ്പ്, ജോഷ്വാ കുടിലില്‍, അരോണ്‍ മാത്യു, സാക്ക് തോമസ്, പീറ്റര്‍ അലക്‌സ്, ജോനാഥന്‍ സാമുവല്‍, ജേക്കബ് സ്‌കറിയ, എയ്ഡന്‍ ജോര്‍ജ്, നിഖില്‍ ജോണ്‍ എന്നിവരാണ് ഡാലസ് സ്‌ട്രൈക്കേഴ്‌സിന്റെ വിജയത്തിന്റെ പിന്നില്‍ തിളങ്ങിയ മറ്റുതാരങ്ങള്‍. സേവിയര്‍ ഫിലിപ്പ്, മനോജ് പാപ്പന്‍ എന്നിവര്‍ സ്‌ട്രൈക്കേഴ്‌സിനെ പ്രതിനിധീകരിച്ചു സംസാരിച്ചു. ഡാലസ് മലയാളി അസോസിയേഷന്‍ സെക്രട്ടറി സിന്‍ജോ തോമസ്, ട്രഷറര്‍ സെയ്ജു വര്‍ഗീസ് എന്നിവര്‍ പ്രോഗ്രാം നയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ബിനോയി സെബാസ്റ്റ്യന്‍

Content Highlights: Dallas Malayalee Association Honors Dallas Strikers' Volleyball Victory in Houston Tournament