കാര്‍ഡിഫ് സെന്റ് എഫ്രേം യാക്കോബായ സുറിയാനിഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍:ഒക്ടോബര്‍ 20,21 തീയതികളില്‍

.
.

കാര്‍ഡിഫ്: മോര്‍ അഫ്രേം പിതാവിന്റെ നാമത്തില്‍ സ്ഥാപിതമായ വെയില്‍സിലെ ആദ്യ യാക്കോബായ സുറിയാനി കോണ്‍ഗ്രിഗേഷന്‍ സെന്റ് എഫ്രേം യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ കാര്‍ഡിഫ്, വിവിധ പരിപാടികളോടെ കാവല്‍ പിതാവിന്റെ ഓര്‍മ്മയും ഇടവകയുടെ പ്രഥമ വാര്‍ഷിക പെരുന്നാളും  ആഘോഷിക്കുന്നു.

ഒക്ടോബര്‍ 20, വെള്ളിയാഴ്ച വൈകീട്ട് 5.45 മണിക്ക് പെരുന്നാള്‍ കൊടിയേറ്റ് 6 മണിക്ക് സന്ധ്യാനമസ്‌കാരം തുടര്‍ന്ന് വചന ശുശ്രൂഷ, ഭക്തസംഘടനകളുടെ വാര്‍ഷികം, കലാപരിപാടികള്‍, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയും 

ഒക്ടോബര്‍ 21, ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം 10 മണിക്ക് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച സദ്യ, ആദ്യഫല ലേലം തുടങ്ങിയ വിപുലമായ ചടങ്ങുകളും നടക്കും.

വിലാസം : All Saints Church, Heol-Y-Felin, Rhiwbina, Cardiff, CF14 6NT

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഫാ.എല്‍ദോസ് കെ.ജി - 0782 591 6946
സണ്ണി പൗലോസ് - 0794 725 6834
ഷാ ജോണ്‍സണ്‍ - 0741 253 5474

Content Highlights: CONGRIGATION