ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ശിശുദിനാഘോഷം

#ന്യൂസ് ഡെസ്ക്

മനാമ: ബഹ്റൈന്‍ കേരളീയ സമാജം ശിശുദിനാഘോഷം സംഘടിപ്പിച്ചു. ഇംഗ്ലീഷ് പ്രസംഗ മത്സരത്തിലൂടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. പ്രസംഗ മത്സരത്തില്‍ രണ്ട് ഗ്രൂപ്പുകളിലായി 22-ഓളം കുട്ടികള്‍ പങ്കെടുത്തു. ചില്‍ഡ്രന്‍സ് വിങ്ങ് അസിസ്റ്റന്റ് സെക്രട്ടറി മഫാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ചില്‍ഡ്രന്‍സ് വിങ്ങ് സെക്രട്ടറി പ്രിയംവദ സ്വാഗതം പറഞ്ഞു. കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, വൈസ് പ്രസിഡന്റ് ദിലീഷ് കുമാര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പേട്രണ്‍ കമ്മിറ്റി കണ്‍വീനര്‍ അഭിലാഷ് വെള്ളുക്കൈ നന്ദി അറിയിച്ചു.

ചില്‍ഡ്രന്‍സ് വിങ്ങ് എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ഹിരണ്‍മയി അയ്യപ്പന്‍ നായര്‍ പരിപാടികള്‍ നിയന്ത്രിച്ചു. അജിത രാജേഷ്, സാരംഗി ശശിധര്‍, ശ്രീനേഷ് ശ്രീനിവാസന്‍, ശ്രീജിത്ത് ശ്രീകുമാര്‍, ബബിത ജഗദീഷ്, വിജിത ശ്രീജിത്ത്, ഷിബു ജോണ്‍, ആഷിക്, സൗമ്യ ആഷിക് അമ്മാളു ജഗദീഷ്, അനന്യ അഭിലാഷ്, ലക്ഷ്മി നക്ഷത്ര, അബൂബക്കര്‍ മഫാസ് എന്നിവരുടെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചു. പേട്രണ്‍ കമ്മിറ്റി അംഗങ്ങളായ വിഷ്ണു സതീഷ്, രാജേഷ് ശേഖര്‍, ജിബി കല്ലിങ്കല്‍, പ്രശോഭ് വേങ്ങാനൂര്‍, സുബിന്‍, നിമ്മി റോഷന്‍, വിന്‍സി ബോണി, ഖദീജ അബൂബക്കര്‍, ശ്രീകല രാജേഷ്, ജിത്തു ഷൈജു, ഗീതു വിപിന്‍, നിഷാ ദിലീഷ്, സജ്ന നൗഷാദ്, ശ്രീദേവി സുബിന്‍, രചന അഭിലാഷ് എന്നിവര്‍ പരിപാടികള്‍ കോഡിനേറ്റ് ചെയ്തു.

Content Highlights: childrens day celebration