കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി ചെസ്സ് ടൂര്‍ണമെന്റ്

.
.

ന്യൂജേഴ്‌സി: ആക്രമണവും പ്രത്യാക്രമണവും പ്രതിരോധവും തീര്‍ത്ത് ചെസ്സ് പ്രേമികള്‍ വാശിയോടെ പോരാടിയപ്പോള്‍, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. സോമര്‍സെറ്റ് സെഡര്‍ ഹില്‍ പ്രെപ്പ് സ്‌കൂളില്‍ വച്ച് കഴിഞ്ഞ ശനിയാഴ്ച നടന്ന കാന്‍ജ് ചെസ്സ് ടൂര്‍ണമെന്റില്‍ വിവിധ വിഭാഗങ്ങളില്‍ ആയി നൂറിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. തുടക്കക്കാരായ കുട്ടികള്‍ മുതല്‍ പ്രൊഫഷണല്‍സ് ആയ മത്സരാര്‍ഥികള്‍ വരെ മാറ്റുരച്ചപ്പോള്‍ മലയാളികള്‍ക്ക് ചെസ്സിലുള്ള വൈഭവം പ്രകടമാകുന്ന വേദിയായി ടൂര്‍ണമെന്റ് മാറി. അസ്ലം ഹമീദിന്റെ നേതൃത്വത്തില്‍ കാന്‍ജ് സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗങ്ങള്‍ ടൂര്‍ണമെന്റിനെ നയിച്ചപ്പോള്‍ ആര്‍ബിറ്റര്‍ ആയ ജറാള്‍ഡ് മത്സരം നിയന്ത്രിച്ചു.

കാന്‍ജ് സ്‌പോര്‍ട്‌സ് കമ്മിറ്റി നേതൃത്വം നല്‍കിയ ടൂര്‍ണമെന്റില്‍, കാന്‍ജ് പ്രസിഡന്റ് സോഫിയ മാത്യു, സെക്രട്ടറി കുര്‍ഷിദ് ബഷീര്‍, ട്രഷറര്‍ ജോര്‍ജി സാമൂവല്‍ എന്നിവരും ജോയ് ആലുക്കാസിന്റെ പ്രതിനിധി ഫ്രാന്‍സി വര്‍ഗീസും മറ്റ് കാന്‍ജ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് സമ്മാനദാനം നടത്തി. കമ്മിറ്റി അംഗങ്ങളായ വിജയ് നമ്പ്യാര്‍, ദയ ശ്യാം, കൃഷ്ണ പ്രസാദ്, നിധിന്‍ ജോയ് ആലപ്പാട്ട്, അനൂപ് മാത്യൂസ് രാജു, ജയകൃഷ്ണന്‍ എം മേനോന്‍, ടോണി മാങ്ങന്‍, രേഖ നായര്‍, സൂരജിത്. ട്രസ്റ്റി ബോര്‍ഡ് മെംബര്‍ ജോസഫ് ഇടിക്കുള, സജീഷ് കുമാര്‍, ജയന്‍ ജോസഫ് തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് അനേകം ആളുകളും പങ്കെടുത്തു.

Content Highlights: chess tournament