ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ബൈബില്‍ ക്വിസ് 2023: സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ടീം ജേതാക്കള്‍

.
.

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 24 ന് ഞായറാഴ്ച ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തിയ എക്യൂമെനിക്കല്‍ ബൈബിള്‍ ക്വിസ് മത്സരത്തില്‍ സെന്റ് മേരീസ്' സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടീം ഒന്നാം സ്ഥാനം നേടി എക്യൂമെനിക്കല്‍ ട്രോഫി കരസ്ഥമാക്കി.

ഹൂസ്റ്റണിലെ 11 ദേവാലയങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടൂത്തത്. സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടീം രണ്ടാം സ്ഥാനവും സെന്റ് ജോണ്‍സ് ക്‌നാനായ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടീം മൂന്നാം സ്ഥാനവും നേടി ട്രോഫികള്‍ സ്വന്തമാക്കി. 

ഹൂസ്റ്റണ്‍ സൈപ്രസ് സെന്റ് തോമസ് മാത്തോമാ ഇടവക വികാരി സോനു വര്‍ഗീസ് ക്വിസ് മാസ്റ്ററായി മത്സരങ്ങള്‍ നിയന്ത്രിച്ചു.

ക്വിസ് മത്സരത്തിന്റെ സുഗമമമായ നടത്തിപ്പിന് വേണ്ടി ഐസിഇസിഎച്ച് സെക്രട്ടറി ആന്‍സി ശാമുവേല്‍, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ നൈനാന്‍ വീട്ടിനാല്‍, ഡോ.അന്നാ കോശി, റോബിന്‍, ജോണ്‍സണ്‍ വര്‍ഗീസ്, അലക്‌സ് തെക്കേതില്‍ തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു.

വിജയികള്‍ക്ക് ഫാ.സഖറിയാ കോര്‍ എപ്പിസ്‌കോപ്പ, സോനു വര്‍ഗീസ് തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വഹിച്ചു. 

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: bible quiz