ഹുസ്റ്റണ്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ബൈബിള്‍ ക്വിസ് സംഘടിപ്പിച്ചു

.
.

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണിലെ ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് വര്ഷം തോറും നടത്തി വരാറുള്ള ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ ഈ വര്‍ഷം സെന്റ് തോമസ് സിഎസ്‌ഐ ഗ്രേറ്റര്‍ ഹുസ്റ്റന്‍ ദേവാലയത്തില്‍ വെച്ച് നടന്നു.

പ്രസ്തുത മത്സരത്തില്‍ ഒന്നാം സ്ഥാനം സെന്റ് ജെയിംസ് ക്‌നാനായ ഓര്‍ത്തഡോക്‌സ് ഇടവകയും, രണ്ടാം സ്ഥാനം സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയും, മുന്നാം സ്ഥാനം സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ഇടവകയും നേടി. ഫാ.ഡോ.ഐസക്ക്, ബി.പ്രകാശ്, ബിന്നി തോമസ് എന്നിവര്‍ ക്വിസ് മാസ്റ്റേഴ്‌സ് ആയി പ്രവര്‍ത്തിച്ചു.

ഒന്നാം സ്ഥാനം നേടിയ ഇടവകയ്ക്ക് ജോയേല്‍ മാത്യു ചാമ്പ്യന്‍സ് മോര്‍ഗജ് ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ ഇടവകയ്ക്കു റോബിന്‍ ആന്‍ഡ് ഡോ.അന്ന ഫിലിപ്പ് സ്‌പോണ്‌സര്‍ ട്രോഫിയും, മുന്നാം സ്ഥാനം നേടിയ ഇടവകയ്ക്കു ചെറു കാട്ടൂര്‍ ഫാമിലി സ്‌പോണ്‌സര്‍ ചെയ്ത ട്രോഫിയും സമ്മാനിച്ചു.

ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ഫാ.ബിന്നി ഫിലിപ്പ് നിര്‍വഹിച്ചു. ഐസിഇസിഎച്ച് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മിസ്സിസ് സിമ്മി തോമസ്, സ്വാഗത പ്രസംഗവും ഐ.സി.ഇ.സി.എച്ച്. പിആര്‍ഒ ജോണ്‍സന്‍ ഉമ്മന്‍ നന്ദി പ്രകാശനം ചെയ്തു. കമ്മിറ്റി ഭാരവാഹികളായ. നൈനാന്‍ വീട്ടിനാല്‍. എബ്രഹാം തോമസ്, ഡോ.അന്ന ഫിലിപ്പ്, എന്നിവര്‍ നേതൃത്വം നല്‍കി. പത്തു ഇടവകകളില്‍ നിന്നുള്ള ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

Content Highlights: bible quiz