ബഹ്‌റൈന്‍ പ്രതിഭ റിഫ മേഖല സമ്മേളനം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈന്‍ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി റിഫ മേഖല സമ്മേളനം പ്രതിഭ സെന്ററിലെ എം.ടി. വാസുദേവന്‍ നായര്‍ നഗറില്‍ നടന്നു. പ്രതിഭ രക്ഷാധികാരി സമിതി അംഗം എന്‍.വി. ലിവിന്‍ കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്തിന് തന്നെ മാതൃകയും രാജ്യത്തിന് അഭിമാനവും ആകുന്ന മാറ്റങ്ങളാണ് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്, ആ മാറ്റങ്ങളില്‍ പ്രവാസികളും വലിയ പങ്ക് വഹിക്കുന്നുന്നുണ്ട്.

കൂടുതല്‍ മുന്നേറ്റങ്ങള്‍ എല്ലാ മേഖലകളിലും വരത്തക്കവണ്ണമുള്ള പദ്ധതികളാണ് കേരള സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായാണ് സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം പോലുള്ള പഠനപദ്ധതികള്‍ ആരംഭിക്കാന്‍ പോകുന്നത്.

പ്രവാസികള്‍ക്കായി ഏറ്റവും അവസാനം നടപ്പില്‍ വരുത്തിയ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് പ്രവാസ ലോകത്തുനിന്നും ലഭിക്കുന്നത് അത്തരം കൂടുതല്‍ ക്ഷേമ പദ്ധതികള്‍ വരും കാലങ്ങളിലും പ്രവാസികളെ ചേര്‍ത്ത് പിടിക്കാന്‍ സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്ന് പ്രവാസികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ദേശീയ സാര്‍വദേശീയ രംഗത്തെ ആനുകാലിക വിഷയങ്ങളെ പരമര്‍ശിച്ചു നടത്തിയ ഉദ്ഘാടന പ്രഭാഷണത്തില്‍ എന്‍.വി ലിവിന്‍ കുമാര്‍ ചൂണ്ടിക്കാട്ടി.