'സര്‍ഗ്ഗം-സ്മാഷേഴ്‌സ്' ഓള്‍ യുകെ ഡബിള്‍ മെന്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

സ്റ്റീവനേജ്: ഹര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനായ 'സര്‍ഗ്ഗം സ്റ്റീവനേജും', പ്രാദേശിക ബാഡ്മിന്റണ്‍ ക്ലബ്ബായ 'സ്റ്റീവനേജ് സ്മാഷേഴ്സും' സംയുക്തമായി സംഘടിപ്പിച്ച 'ഓള്‍ യുകെ ഓപ്പണ്‍ മെന്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്' ആവേശോജ്ജ്വലമായി.
'സര്‍ഗ്ഗം-സ്മാഷേഴ്‌സ്' മെന്‍സ് ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് സ്റ്റീവനേജ് 'മാരിയോട്ട്‌സ് ജിംനാസ്റ്റിക്സ് ക്ലബ്ബ്' ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയായപ്പോള്‍ തിങ്ങി നിറഞ്ഞ ഗാലറിയെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കായികപോര്‍ക്കളത്തിലെ തീപാറുന്ന മത്സരത്തില്‍ അഡ്വാന്‍സ്ഡ് മെന്‍സ് വിഭാഗത്തില്‍ സന്തോഷ്-പ്രിജിത് ജോഡി ചാമ്പ്യന്‍ പട്ടവും, ലെവിന്‍ -സുദീപ് ടീം റണ്ണറപ്പും, ജെഫ് അനി- ജെറോമി ജോഡി മൂന്നാം സ്ഥാനവും നേടി.
ഇന്റര്‍മീഡിയറ്റ് കാറ്റഗറിയില്‍ നിതിന്‍-അക്ഷയ് ജോഡി ജേതാക്കളായപ്പോള്‍, സിബിന്‍-അമീന്‍ ജോഡി റണ്ണറപ്പും, പ്രവീണ്‍- ഗ്ലാഡ്സണ്‍ ടീം മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് കാഷ് പ്രൈസും, ട്രോഫിയും, ജേഴ്‌സിയും സമ്മാനിച്ചു.
മനോജ് ജോണ്‍, സാബു ഡാനിയേല്‍,ജോര്‍ജ്ജ് റപ്പായി, അനൂപ് മഠത്തിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍ഗം ഭാരവാഹികളും, വിജോ മാര്‍ട്ടിന്‍, ടോം ആന്റണി, അനൂബ് അന്തോണി, ക്ലിന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ സ്മാഷേഴ്സും ഓള്‍ യുകെ ഓപ്പണ്‍ മെന്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനായി കൈകോര്‍ക്കുകയായിരുന്നു. ടെസ്സി ജെയിംസ് മത്സരങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്തു.
വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ
Content Highlights: badminton tournament