റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ 'ആന്തരിക സൗഖ്യ ധ്യാനം' നവംബര്‍ 28 മുതല്‍ 30 വരെ

റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് നവംബര്‍ 28 മുതല്‍ 30 വരെ താമസിച്ചുള്ള ആന്തരിക സൗഖ്യധ്യാനം സംഘടിപ്പിക്കുന്നു. വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടറും, അഭിഷിക്ത വചന പ്രോഘോഷകനുമായ ജോര്‍ജ്ജ് പനക്കലച്ചനും റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ജോസഫ് എടാട്ട് അച്ചനും ധ്യാനശുശ്രൂഷകനായ പള്ളിച്ചന്‍കുടിയില്‍ പോളച്ചനും സംയുക്തമായിട്ടാവും ഈ ത്രിദിന ആന്തരിക സൗഖ്യ ധ്യാനം നയിക്കുക.

2025 നവംബര്‍ മാസം നടത്തപ്പെടുന്ന ആന്തരിക സൗഖ്യധ്യാനം, 28 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ 30 ന് ഞായറാഴ്ച വൈകീട്ട് 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. താമസിച്ചുള്ള ത്രിദിന ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് 27 ന് വൈകീട്ട് മുതല്‍ താമസം ഒരുക്കുന്നതാണ്. ത്രിദിന ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കും.

ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോള്‍ പള്ളിച്ചന്‍കുടിയില്‍ എന്നിവര്‍ സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു. ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം വൈകുന്നേരം എത്തുന്നവര്‍ക്കായി താമസസൗകര്യം റാംസ്‌ഗേറ്റ് ഡിവൈന്‍ സെന്ററില്‍ ഒരുക്കുന്നതാണ്.

Venue: Divine Retreat Centre, St.Augustine's Abbey Ramsgate, Kent, CT119PA

വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ

Content Highlights: Ramsgate Divine Retreat Centre Hosts Inner Healing Retreat