റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഇന്ത്യക്കാരൻ മരിച്ചെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാരുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.

പാസഞ്ചർ ടെർമിനൽ 4 ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് സൗദി ഭരണകൂടം സ്ഥിരീകരിച്ചു. ഹൂതികൾ തൊടുത്തുവിട്ട ക്രൂയിസ് മിസൈലുകളെ സൗദി സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി ചെറുത്തുതോൽപ്പിച്ചു. എന്നാൽ, പ്രതിരോധിക്കുന്നതിനിടെ തകർന്നുവീണ മിസൈൽ ഭാഗങ്ങൾ വീണ് വിമാനത്താവള വളപ്പിൽ തീപിടിത്തമുണ്ടാവുകയായിരുന്നു.

വിമാനത്താവളത്തിന് നേരെയുണ്ടായ പ്രകോപനത്തിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൗദി തിരിച്ചടിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ സൗദി വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായി ഹൂതി വിമതരും വ്യക്തമാക്കി.

Content Highlights: Houthi rebels targeted King Khalid International Airport Passenger Terminal 4 in Riyadh., Saudi air defense successfully intercepted the cruise missiles., Falling debris caused a fire within the airport premises., 11 Indian nationals are among the injured individuals.