ഫുജൈറയിൽ നേരിയ ഭൂചലനം, നാശനഷ്ടങ്ങളില്ല

#ന്യൂസ് ഡെസ്ക്

ദുബായ്: യുഎഇ യിലെ ഫുജൈറയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്, പ്രാദേശിക സമയം രാത്രി 9.58-ന് അനുഭവപ്പെട്ടത്. ദിബ്ബ തീരത്തോട് ചേർന്ന പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് യുഎഇ ഭൗമശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Content Highlights: A mild earthquake measuring 1.6 on the Richter scale occurred in Fujairah, UAE