അൽ ഐനിൽ ഫാർമസിസ്റ്റായിരുന്ന തിരൂർ സ്വദേശി മരിച്ച നിലയിൽ

#ന്യൂസ് ഡെസ്ക്
മുഹമ്മദ് ഇബ്രാഹിം
മുഹമ്മദ് ഇബ്രാഹിം

അൽ ഐൻ: അൽ ഐനിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്തിരുന്ന തിരൂർ സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അൽ ഐൻ ഇമ്പീരിയൽ കോളജ് ലണ്ടൻ ഡയബറ്റിക് സെൻററിലെ ഫാർമസിസ്റ്റ് തിരൂർ തലക്കടത്തൂർ ഇടയ്ക്കങ്ങാട്ടിൽ പരേതനായ അബ്ദുറഹ്‌മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഇബ്രാഹിം (48) ആണ് മരിച്ചത്. വ്യാഴാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഇദ്ദേഹം വെള്ളിയാഴ്ച ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് താമസിച്ചിരുന്ന റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മുമ്പ് അൽ ഐൻ തവാം ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയിരുന്നു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന കുടുംബം പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. മൃതദേഹം അൽ ഐൻ അൽ ജിമി ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി. മാതാവ്: ആയിശുമ്മു. ഭാര്യ: ബുഷറ. മക്കൾ: മുനീബ്, ഹുദ. മുഹ്‌സിൻ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി (അബുദാബി), മുജീബ് റഹ്‌മാൻ (ദുബായ്), അയ്യൂബ് (അബുദാബി), ദാവൂദ് (അബുദാബി). ഹാജറ, സാറ, ഹഫ്‌സത്ത്, ഹസനത്ത്.

Content Highlights: 48-year-old Mohammed Ibrahim from Tirur, Malappuram found dead in Al Ain