'ഈ സമയത്ത് വേറെ എന്തൊക്കെ പറയാനുണ്ട്'; യൂട്യൂബറെക്കുറിച്ചുള്ള ചോദ്യത്തിന് യൂസഫലിയുടെ മറുപടി

ദുബായ്: ‘ഇത്രയും നല്ല സമയത്ത് വേറെ എന്തൊക്കെ പറയാനുണ്ട്, നല്ല കാര്യങ്ങൾ പറയൂ- വിവാദ യൂട്യൂബർ ഉയർത്തിയ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ മറുപടി ഇതായിരുന്നു. ഊദ് അൽ മുതീനയിൽ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനവേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലോകത്തിലെ ഏറ്റവും നല്ല ഭരണഘടന നമ്മുടേതാണ്. ഞാൻ ഫ്ളൈറ്റിലിരുന്ന് ആ ഭരണഘടന വായിക്കാറുണ്ട്. മഹാനായ അംബേദ്കർ എഴുതിയ ഭരണഘടനയിൽ ആർക്കും എന്തും പറാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ, അതിനെല്ലാത്തിനും ഒരു പരിധിയുണ്ട്. അവിടെവെച്ച് നിർത്തണം’, അദ്ദേഹം പറഞ്ഞു.
അതേസമയം, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കെതിരെ പ്രചാരണം നടത്തിയ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെയുള്ള ഒരു കേസും പിൻവലിക്കില്ലെന്ന് ദിവസങ്ങൾക്ക് മുൻപ് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ അറിയിച്ചിരുന്നു.
Content Highlights: MA Yusuff Ali addressed a controversial YouTuber's allegations during the Lulu Hypermarket opening in Dubai., He emphasized freedom of speech under the Indian Constitution while stating it has limits., Lulu Group previously confirmed that all legal cases against YouTuber Shajan Scaria will proceed.