ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം; അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

ദുബായ്: ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാനിൽനിന്നും ഡ്രോൺ ആക്രമണം. കുവൈത്ത്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്കാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ഇറാനിൽനിന്ന് രണ്ട് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് യുഎഇ അറിയിച്ചു.
കുവൈത്തിലേക്ക് നിരവധി തവണ ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായി. ആക്രമണത്തിൽ ഖത്തർ തീരത്ത് ചരക്കു കപ്പലിന് തീപിടിച്ചു. എന്നാൽ, ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് ഖത്തർ, യുഎഇ, കുവൈത്ത് പ്രതിരോധ മന്ത്രാലയങ്ങൾ അറിയിച്ചു.
അതിനിടെ, അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരേ ഇറാൻ ഭീഷണി മുഴക്കി. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെ യുഎസ് ആക്രമിച്ചാൽ പശ്ചിമേഷ്യയിൽ അമേരിക്കയെ സഹായിക്കുന്നവരെ ആക്രമിക്കും. ഹോർമുസ് കടലിൽ തങ്ങളുടെ കപ്പലുകൾ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും ഇറാൻ പറഞ്ഞു.
Content Highlights: Multiple drone attack attempts reported in UAE, Kuwait, and Qatar., Cargo ship caught fire off the coast of Qatar due to drone strikes., Iran issues direct threats to countries supporting the United States., No casualties reported by the defense ministries of affected nations., Iran warns of retaliation in the Strait of Hormuz if their vessels are targeted.