വൈകിയത് 28 മണിക്കൂർ; ഒടുവിൽ ആശ്വാസ യാത്ര, എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

ദുബായ്: ദുബായിൽനിന്ന് ബുധനാഴ്ച രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 28 മണിക്കൂർ നീണ്ട അനശ്ചിതത്വത്തിനൊടുവിൽ ഇന്ന് രാവിലെ 11.30-ന് പുറപ്പെട്ടു. തിരുവനന്തപുരത്തേയ്ക്കുള്ള എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാരാണ് 28 മണിക്കൂർ വിമാനം വൈകിയതിനെത്തുടർന്ന് ദുരിതത്തിലായത്.

എയർഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനാൽ 150-ഓളം യാത്രക്കാരാണ് ഇന്നലെമുതൽ വിമാനത്താവളത്തിൽ കുടുങ്ങിയത്. 

Content Highlights: 150 Air India Express passengers stranded in Dubai after flight delay. Flight IX 535 to Thiruvananthapuram finally departing.