ഞങ്ങൾ വിദ്യാർഥികളുടെ സംഘം; ആരുടേയും ബി ടീമല്ല -അഭിജീത് ദീപ്‌കെ

മുംബൈ : സി.ജെ.പി. സംഘടന കോൺഗ്രസിന്റെയോ ആം ആദ്മി പാർട്ടിയുടെയോ ബി ടീമാണെന്ന ആരോപണം നിഷേധിച്ച് അഭിജീത് ദീപ്‌കെ. ഞങ്ങൾ കോൺഗ്രസിന്റെ ബി ടീം ആണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പറയുന്നു. ചിലർ ആം ആദ്മി പാർട്ടിയുടെ ബി ടീം ആണെന്ന് പറയുന്നു. ഈ ആളുകളെല്ലാം ഒരുമിച്ചിരുന്ന് ആരുടെ ബി ടീം ആണെന്ന് തീരുമാനിക്കണമെന്നും ഞങ്ങൾ വിദ്യാർഥികളുടെ ഒറ്റ ടീമാണെന്നും പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ പറഞ്ഞു.

സർക്കാർ സ്‌കൂളുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രചാരണത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയസംഘടനയുടെ ആവശ്യമായി കാണേണ്ടതില്ലെന്നും വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തെ പിന്തുണയ്ക്കണമെന്നും എല്ലാ രാഷ്ട്രീയനേതാക്കളോടും അദ്ദേഹം അഭ്യർഥിച്ചു. ഈ പ്രചാരണം ഒരു സംഘടനയുടെ പ്രശ്‌നമല്ല, മറിച്ച് കുട്ടികളുടെയും രാജ്യത്തിന്റെ മുഴുവൻ ഭാവിയുടെയും പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.