മിഷൻ മദർ മേരി - 2026 മരിയൻ അഖണ്ഡ ജപമാല തീർത്ഥാടന പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി:- ഹോളി ഫാമിലി കോ കത്തീഡ്രലിൽ വച്ച് നടന്ന ചടങ്ങിൽ മരിയൻ അഖണ്ഡ ജപമാല തീർത്ഥാടനത്തിൻ്റെ പോസ്റ്റർ പ്രകാശനം നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി എച്ച് ഇ ബിഷപ്പ് ആൾദോ ബെറാർഡി ഒ എസ് എസ്.ടി നിർവഹിച്ചു.
ഒക്ടോബർ 23 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കുവൈത്ത് സിറ്റി ഹോളി ഫാമിലി കോ കത്തീഡ്രലിൽ നിന്ന് വി കുർബാനയോടു കൂടി ആരംഭിക്കുന്ന വിശ്വാസികളുടെ തീർത്ഥാടനം അഹമ്മദി അറേബ്യൻ മാതാവിൻ്റെ മൈനർ ബസിലിക്കയിൽ 4 മണിക്ക് നടക്കുന്ന ദിവ്യ കാരുണ്യ ആരാധനയോടു കൂടി സമാപിക്കും. ലോക സമാധാനത്തിനും, സുവിശേഷ വത്കരണത്തിനും വേണ്ടി പ്രാർത്ഥന നിയോഗം സമർപ്പിച്ചാണ് പരിശുദ്ധ കന്യക മാതാവിൻ്റെ ജപമാല മാസത്തിൽ മരിയൻ അഖണ്ഡ ജപമാല തീർഥാടനം സംഘടിപ്പിക്കുന്നത്. മരിയൻ അഖണ്ഡ ജപമാല തീർത്ഥാടനത്തിൽ വിവിധ ആരാധന റീത്തുകളിലെ വൈദികർ സന്ദേശങ്ങൾ നൽകും.
2023 ൽ ബിഷപ്പ്ആൾദോയുടെ ആശീർവാദത്തോടെ കുവൈത്തിൽ ആരംഭിച്ച കാത്തലിക് മിഷൻ ഏഴ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.
പരിശുദ്ധ കന്യകാമറിയത്തിലൂടെ യേശു ക്രിസ്തുവിലേക്ക് എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്.
ചടങ്ങിൽ മിഷൻ ഗ്ലോബൽ കോ-ഓർഡിനേറ്റർ, ബാബു ഫ്രാൻസീസ്, സെക്രട്ടറി പ്രിൻസ് കൊല്ലപ്പിള്ളിൽ, കോർ കമ്മിറ്റി അംഗങ്ങളായ മരിയ ലോറൻസ്,ജോഷി കുര്യൻ,ഷെൽജി ജെയ്ക്കബ്ബ്, ടിറ്റോ ജോസഫ്, മാത്യു കെ എം, ദിൻകർ അബ്രഹാം, ജീനോ ആൻ്റണി, ഷീബ ജോബി, സുമ ലോറൻസ് , സോണിയ ദിൻകർ, കാഞ്ചന മരിയ, ആശ പ്രിൻസ് , ബിട്ടു അബ്രഹാം, ഷെറി വർഗ്ഗീസ്എന്നിവരും പങ്കെടുത്തു.
Content Highlights: kuwait news