അമ്പത്തൂർ ഡിവൈൻ മേഴ്സിയിൽ കത്തോലിക്ക കോൺഗ്രസ്

ചെന്നൈ : അമ്പത്തൂർ ഡിവൈൻ മേഴ്സി ദേവാലയത്തിൽ കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് തുടങ്ങി. ചടങ്ങിൽ ഇടവകവികാരി ഫാ. തോമസ് മൺകുത്തേൽ അധ്യക്ഷനായി. ഹൊസൂർ രൂപത കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. വേൽസ് കൊട്ടുചേരാടിയിൽ വിശുദ്ധകുർബാനയ്ക്ക് കാർമികത്വം വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി ബെന്നി തോമസ്, സെക്രട്ടറി നിക്സൻ ജോർജ്, ഗ്ലോബൽ വർക്കിങ് കമ്മിറ്റിയംഗം സെബാസ്റ്റ്യൻ ആനിത്തോട്ടം, പെരമ്പൂർ ഫൊറോന എക്‌സിക്യുട്ടിവ് അംഗം ജോമോൻ ആമ്പക്കാട് എന്നിവർ പ്രസംഗിച്ചു.

രൂപതാ വൈസ് പ്രസിഡന്റ് സി.ടി. വർഗീസ്, അയനാവരം ഫൊറോന എക്‌സിക്യുട്ടീവ് അംഗം വിനോജ് തോമസ്, ആവഡി ഫൊറോന എക്‌സിക്യുട്ടിവ് അംഗം ജോർജ് സ്റ്റീഫൻ, മുഗപ്പെയർ ഫൊറോന എക്‌സിക്യുട്ടീവ് അംഗം വിൽസൻ വർഗീസ് എന്നിവർ ആശംസ നേർന്നു. ഭാരവാഹികൾ: ഫാ. തോമസ് മൺകുത്തേൽ (ഡയറക്ടർ), ജോർജ് ചെറിയാൻ (പ്രസി.), വിജി മാത്യു (സെക്ര.), വിൻസെന്റ് കെ.ജെ (ട്രഷ.), അനു ജോബി (വൈ.പ്രസി.) മരിയാ തോമസ് (ജോ.സെക്ര.), ആരോൺ പുലികോട്ടിൽ, അഡ്‌ലിൻ ട്രീസ (യുവജനവിഭാഗം പ്രതിനിധികൾ).