'യുവോത്സവ്- 2027' ജനുവരി 24-ന്

ചെന്നൈ : ദേശീയ യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി യുവകേരള സംഘടിപ്പിക്കുന്ന 'യുവോത്സവ്' 12-ാം സീസൺ ജനുവരി 24-ന് നടക്കും. പ്രസിഡന്റ് സന്തോഷ് ചേലക്കരയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യുട്ടീവ് സമിതി യോഗമാണ് തീയതി പ്രഖ്യാപിച്ചത്.
തിരുവാതിര, ഫ്യൂഷൻ ഡാൻസ് എന്നീ ഇനങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും. മേളയുടെ വിജയത്തിനായുള്ള സമിതിയുടെ ജനറൽ കൺവീനറായി നവനീതിനെ തിരഞ്ഞെടുത്തു. യോഗത്തിൽ ചെയർമാൻ എൽ. സജികുമാർ, വൈസ് ചെയർമാൻമാരായ ഷിബു, ബിബിൻ, ജനറൽ സെക്രട്ടറി രാജൻ മാധവൻ, ട്രഷറർ സുസ്മിത്ത്, ജോയിന്റ് സെക്രട്ടറി വിനീഷ്, എക്സിക്യുട്ടീവ് അംഗങ്ങളായ വിനയൻ, പി.ആർ. രാജേഷ്, ഉണ്ണികൃഷ്ണൻ, ബിനുകുമാർ, മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.