ഡി.ബി.ടി.എ. വാർഷികവും പുരസ്കാരവിതരണവും നടത്തി

ബെംഗളൂരു : ദ്രാവിഡഭാഷാ ട്രാൻസ്ലേറ്റേഴ്‌സ് അസോസിയേഷന്റെ (ഡി.ബി.ടി.എ.) അഞ്ചാം വാർഷികവും ഡി.ബി.ടി.എ. പരിഭാഷാപുരസ്‌കാര വിതരണവും നടത്തി.
ഡോ. പുരുഷോത്തമ ബിളിമലെ ഉദ്ഘാടനംചെയ്തു. എൻ. രാമനാഥ് മുഖ്യാതിഥിയായിരുന്നു. പരിപാടിയുടെ ഭാഗമായ പഞ്ചഭാഷാ കാവ്യവേദിയിൽ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, തുളു എന്നീ അഞ്ച് ദ്രാവിഡ ഭാഷകളിൽനിന്നുള്ള 15 കവികൾ പങ്കെടുത്തു. പരിഭാഷയെ ആസ്പദമാക്കിയ സാഹിത്യസംവാദവും നടന്നു. തെലുങ്ക് പരിഭാഷാപുരസ്‌കാരം തമിഴ് നോവലായ സുലുന്ധീയുടെ പരിഭാഷ നിർവഹിച്ച ബൊള്ളി രാമസ്വാമി രഘുപതിക്ക് സമ്മാനിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നടത്തി. സംഘടനയുടെ പ്രവർത്തനങ്ങൾ, അംഗങ്ങളുടെ വിവരങ്ങൾ, പരിഭാഷാ പ്രവർത്തനങ്ങൾ തുടങ്ങിയവ വെബ് സൈറ്റിൽ ലഭ്യമായിരിക്കും. ഡി.ബി.ടി.എ. ഉപദേഷ്ടാവ് ഡോ. നാ.ദാ. ഷെട്ടി, പ്രസിഡന്റ് ഡോ. സുഷമ ശങ്കർ, സെക്രട്ടറി കെ. പ്രഭാകരൻ, ട്രഷറർ പ്രൊഫ. വി.എസ്. രാകേഷ്, വൈസ് പ്രസിഡന്റ് ഡോ. ബി.എസ്. ശിവകുമാർ, എക്‌സിക്യൂട്ടീവ് അംഗം റെബിൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.