നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു : കേരളസമാജം കർണാടക ഈസ്റ്റ് ഡിവിഷന്റെ നവീകരിച്ച ഓഫീസ് വൈദ്യുത മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സമാജം നടത്തുന്ന വിവിധ സാമൂഹിക, സാംസ്‌കാരിക, സേവന പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. ജനപങ്കാളിത്തത്തോടെ പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്ന് പറഞ്ഞു. ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷനായി. മലയാളംമിഷൻ കോഡിനേറ്റർ ടോമി ജെ. ആലുങ്കൽ പങ്കെടുത്തു. കൺവീനർമാരായ ഡി. ഷാജി, ജിജു സിറിയക്, വൈസ് ചെയർമാൻമാരായ മഹേഷ് ചെല്ലപ്പൻ, അനിൽ കുമാർ, ജോയിന്റ് കൺവീനറായ സുബാഷ് കൈമൾ, പ്രോഗ്രാം കൺവീനർമാരായ എസ്. പ്രശാന്ത്, ജിമ്മി ജോർജ്ജ്, വിജിത്, യൂത്ത് വിങ് ചെയർമാൻ റിമീസ്, ലേഡീസ് വിങ് ഭാരവാഹികളായ രശ്മി, ആരതി, ബാലവിഭാഗം ഭാരവാഹികളായ എയ്ഞ്ചൽ, കാൽവിൻ എന്നിവർ നേതൃത്വം നൽകി.