കാഴ്ചപരിമിതിയുള്ളവർക്ക് അറിവിനു ശബ്ദമായി 'ഗ്യാൻവാണി'

ബെംഗളൂരു : കാഴ്ചപരിമിതിയുള്ളവർക്കായി 1.25 ലക്ഷം ചോദ്യോത്തരങ്ങൾ ശബ്ദരൂപത്തിൽ റെക്കോഡ് ചെയ്ത് വിദ്യാർഥികൾക്ക് വിതരണംചെയ്ത് ബെംഗളൂരു ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ.
യു.പി.എസ്.സി., സിവിൽ സർവീസ്, ജുഡീഷ്യൽ സർവീസ് ഉൾപ്പെടെയുള്ള വിവിധ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കാഴ്ചപരിമിതിയുള്ള ഉദ്യോഗാർഥികൾക്ക് പ്രയോജനപ്പെടുന്ന ഓഡിയോ പഠനശേഖരം സൃഷ്ടിക്കുകയായിരുന്നു 'ഗ്യാൻവാണി' എന്ന പഠനസഹായ പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ ക്രൈസ്റ്റ് അക്കാദമി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ റവ. ഫാ. തോമസ് ചക്രമാക്കിൽ അധ്യക്ഷനായി.
പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഫാ. പി.വി. ഡേവിസ്, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി പ്രൊഫ. സഞ്ജയ് ജെയിൻ, കവയിത്രിയും ഗായികയുമായ അനുഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.