ഓണം ക്രിക്കറ്റ് കപ്പ് ആവേശകരമായി

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 25 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു

ബെംഗളൂരു : കേരള സമാജം കർണാടക സംഘടിപ്പിച്ച ഓണം യുവ ക്രിക്കറ്റ് കപ്പ് 2026 ആവേശകരമായി.

യെലഹങ്കയിലെ ലുമ്പിനി സ്പോർട്‌സ് ക്ലബ്ബിൽ നടന്ന ടൂർണമെന്റ് ഇൻസ്പെക്ടർ ജനറൽ ദിനേശ് കുമാർ യാദവ്, സമാജം സംസ്ഥാന പ്രസിഡന്റ് എസ്.കെ. പിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ആർ.കെ. കുറുപ്പ് അധ്യക്ഷതവഹിച്ചു. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 25 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

ടീം ബീർ ബല്ലിസ് ജേതാക്കളായി. ടീം ജോസഫൈറ്റ്‌സ് റണ്ണറപ്പായി.

വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണംചെയ്തു. ജോയിന്റ് സെക്രട്ടറി കെ. നാടരാജൻ, ട്രഷറർ യു.ഡി. നായർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്യാംകുമാർ, വി.എസ്. ജോഷി, രാംലാൽ, രാജേഷ് വർമ, യോഗേഷ് നായർ, വനിതാ വിഭാഗം ഭാരവാഹികളായ പ്രീതാ ശിവൻ, സജിതാ വിശ്വനാഥ്, ബീനാനായർ, മഞ്ജുഷ, രശ്മി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

പ്രോഗ്രാം കോഡിനേറ്റർമാരായ അഡ്വ. പ്രവീൺ, ഡോ. ദിലീപ്, വിഘ്നേഷ്, ഹരികൃഷ്ണൻ, നോർത്ത് ഡിവിഷൻ ചെയർമാൻ സുകുമാരൻ, കൺവീനർ സുമോദ്, ചന്ദ്രൻ, അനിൽ കുമാർ, ജയചന്ദ്രൻ, വിജയ് എന്നിവർ നേതൃത്വംനൽകി.